യുവാവിനെതിരെ സഞ്ചരിക്കുന്നതിനിടയിൽ സദാചാര ആക്രമണം: ഹിന്ദു യുവാവിനൊപ്പം സ്കൂട്ടറില്‍, യുവതിയെ വഴിയില്‍ നിര്‍ത്തി ബുര്‍ഖ ഊരിച്ചു: വൈറലായി വീഡിയോ...
സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ യുവതിക്കെതിരെ സദാചാര ആക്രമണം. ഹിന്ദുവായ യുവാവിനൊപ്പം സഞ്ചരിക്കുന്നുവെന്ന സംശയത്തേത്തുടര്‍ന്ന് യുവതിയോട് ഹിജാബും ബുര്‍ഖയും നീക്കം ചെയ്യാന്‍ ഒരു കൂട്ടം ആളുകൾ ആവശ്യപ്പെട്ടത്. ഭോപ്പാലിലെ ഇസ്ലാം നഗറില്‍ വച്ചാണ് യുവതിക്ക് ദുരനുഭവം നേരിട്ടിരിക്കുന്നത്.
ഇരുവരെയും വഴിയില്‍ തടഞ്ഞുവച്ച സംഘം യുവതിയോട് ബുര്‍ഖയും ഹിജാബും നീക്കം ചെയ്യണമെന്ന് പറയുകയായിരുന്നു. അക്രമികള്‍ ബുര്‍ഖ അഴിച്ച് വാങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. പെണ്‍കുട്ടി സമുദായത്തിന് അപമാനമാണെന്ന വാദത്തോടെയാണ് അക്രമികള്‍ ബുര്‍ഖ അഴിപ്പിച്ചത്. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ഇവരെ വിട്ടയച്ചത്.
എന്നാൽ, സംഭവത്തില്‍ കേസൊന്നും ഇതുവരെയും രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിഡിയോയില്‍ കണ്ട അക്രമികളെ മുന്നറിയിപ്പ് നല്കി വിട്ടയച്ചതായി പൊലീസ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. ശനിയാഴ്ചയാണ് സംഭവം നടന്നിരുന്നത്.
https://www.facebook.com/Malayalivartha