Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

ടി20 ലോകകപില്‍ പാകിസ്ഥാന്‍ ജയിച്ചതില്‍ സന്തോഷിച്ച്‌ വാട്‌സ് ആപ് സ്റ്റാറ്റസ് ഇട്ടു; അധ്യപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് സ്കൂൾ മാനേജ്‌മെന്റ്

26 OCTOBER 2021 07:13 PM IST
മലയാളി വാര്‍ത്ത

ടി20 ലോകകപില്‍ പാകിസ്ഥാന്‍ ഇന്‍ഡ്യയെ തോല്‍പിച്ചത് വാട്‌സ് ആപ് സ്റ്റാറ്റസാക്കിയ അധ്യപികയെ സ്‌കൂള്‍ പിരിച്ചുവിട്ടു. രാജസ്ഥാനിലെ നീരജ മോദി സ്‌കൂളില്‍ ജോലി ചെയ്യുന്ന നഫീസ അത്താരി എന്ന അധ്യാപികയെയാണ് അധികൃതര്‍ പുറത്താക്കിയത്.

ഞായറാഴ്ചയാണ് ഇന്‍ഡ്യ പാകിസ്ഥാനോട് ദുബൈയില്‍ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടത്. ഇതിന് പിന്നാലെയാണ് നഫീസ അത്താരി 'വിജയിച്ചു, നമ്മള്‍ ജയിച്ചു' എന്ന അടിക്കുറിപ്പോടെ ഫോടോ പങ്കുവച്ചത്. പാകിസ്ഥാന്റെ വിജയ നിമിഷത്തിന്റെ ടെലിവിഷന്‍ ദൃശ്യം ആണ് വാട്‌സ് ആപ് സ്റ്റാറ്റസ് ആക്കിയത്.

സ്റ്റാറ്റസ് കണ്ടതോടെ ഒരു കുട്ടിയുടെ രക്ഷിതാവ് നിങ്ങള്‍ പാകിസ്താനെയാണോ പിന്തുണയ്ക്കുന്നത് എന്നു ചോദിച്ചു. 'അതേ' എന്നായിരുന്നു അധ്യാപികയുടെ മറുപടി. പിന്നാലെ സ്റ്റാറ്റസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തുടര്‍ന്നാണ് മാനേജ്മെന്റ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. സ്‌കൂള്‍ നടത്തുന്ന ട്രസ്റ്റ് ഇവരെ എത്രയും വേഗം സ്‌കൂളില്‍ നിന്നും നീക്കം ചെയ്തതായി നോടീസ് ഇറക്കി.

അതേസമയം, പിന്നീട് പ്രദേശിക ചാനലില്‍ തന്റെ വിശദീകരണവുമായി നഫീസ രംഗത്ത് എത്തി. വീട്ടിനുള്ളില്‍ നടന്ന ഒരു പന്തയത്തിന്റെ ഭാഗമായാണ് ആ സ്റ്റാറ്റസ് ഇട്ടത്. ഞാന്‍ ഇന്‍ഡ്യക്കാരിയാണ്. ഇന്‍ഡ്യയെ എന്തിലേറെ സ്‌നേഹിക്കുന്നു. ഞാന്‍ ചെയ്തതിലെ തെറ്റ് മനസിലാക്കി പിന്നീട് സ്റ്റാറ്റസ് ഡിലീറ്റ് ചെയ്തു, നഫീസ പറയുന്നു. കുട്ടിയുടെ രക്ഷിതാവിന്റെ ചോദ്യം താന്‍ തമാശയായാണ് എടുത്തതെന്നും അതിനാലാണ് അതിന് അത്തരത്തില്‍ മറുപടി നല്‍കിയതെന്നും. ആ സന്ദേശത്തിന് അടിയില്‍ ഇമോജി ഇട്ടിരുന്നുവെന്നും ഈ അധ്യാപിക പറയുന്നു.

മത്സരത്തില്‍ 10 വികെറ്റിനാണ് പാകിസ്താന്‍ ഇന്‍ഡ്യയെ പരാജയപ്പെടുത്തിയത്. ഇന്‍ഡ്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ശേഷിക്കെ വികെറ്റ് നഷ്ടപ്പെടുത്താതെ പാകിസ്താന്‍ അടിച്ചെടുത്തു. ലോകകപില്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പാകിസ്താന്‍ ഇന്‍ഡ്യയെ തോല്‍പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (17 minutes ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (32 minutes ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (40 minutes ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (1 hour ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (2 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (2 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (3 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (3 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (4 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (4 hours ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (4 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (4 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (4 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (5 hours ago)

ബിജെപി യുടെ വികസന കാഴ്ചപാടിൽ ലക്ഷ്യം വികസിത അനന്തപുരി : രാജീവ് ചന്ദ്രശേഖർ  (5 hours ago)

Malayali Vartha Recommends