പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് കാമ്പസില്‍ രാത്രിയില്‍ പോലീസിന്റെ അറസ്റ്റ്, നിശബ്ദ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ

രാത്രി 1.30ന് പൂനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് കാമ്പസില്‍ പോലീസിന്റെ അറസ്റ്റും വിളയാട്ടവും. സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ നിശ്ബ്ദ അടിയന്തരാവസ്ഥ.
വിദ്യാര്‍ഥി സമരം നടക്കുന്ന പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ രാത്രി പൊലീസിന്റെ അറസ്റ്റ്. രാത്രി 1.30ഓടെ 17 വിദ്യാര്‍ഥികളുടെ പട്ടികയുമായി കാമ്പസിലെ ത്തിയ പൊലീസ് അഞ്ച് വിദ്യാര്‍ഥികളെയാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരെ ഡെക്കാന്‍ ജിംഖാന പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി വൈകിയാണ് അറസ്റ്റിന് നിര്‍ദേശം കിട്ടിയതെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രാബെയെ ഘെരാവോ ചെയ്‌തെന്ന പരാതിയിലാണ് നടപടി. വിദ്യാര്‍ത്ഥികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
രണ്ട് പെണ്‍കുട്ടികളടക്കം 17 വിദ്യാര്‍ത്ഥികളുടെ പേരാണ് പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്. ബാക്കിയുള്ളവരെ ഇന്ന് രാവിലെ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇവര്‍ക്കു പുറമേ മുപ്പതോളം വിദ്യാര്‍ത്ഥികളെ കൂടി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ പേരുകളിലുള്ള ആശയക്കുഴപ്പം മൂലം അറസ്റ്റ് ഉണ്ടായിട്ടില്ല.തിങ്കളാഴ്ചയാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറെ വിദ്യാര്‍ത്ഥികള്‍ ഏഴ് മണിക്കൂറോളം ഘെരാവോ ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























