Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളെ ഇന്ത്യ വീട്ടുതടങ്കലിലാക്കി

27 AUGUST 2015 02:10 PM IST
മലയാളി വാര്‍ത്ത.

പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ചര്‍ച്ചയ്ക്ക് വിളിച്ച ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളെ ഇന്ത്യ വീട്ടുതടങ്കലിലാക്കി. ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളായ സയ്ദ് അലി ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ്, അബ്ബാസ് അന്‍സാരി, യാസിന്‍ മാലിക്ക്, നയീം ഖാന്‍ എന്നിവരെയാണ് വീട്ടുതടങ്കലിലാക്കിയത്. പാക് സുരക്ഷ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഈ മാസം 23ന് ഡല്‍ഹിയിലെത്തുന്ന വേളയിലാണ് വിഘടനവാദി നേതാക്കളെ പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിത് ഇവരെ ക്ഷണിച്ചത്. സര്‍താജ് അസീസിനു നല്‍കുന്ന അത്താഴ വിരുന്നിലേക്കും ഇവര്‍ക്ക് ക്ഷണമുണ്ടായിരുന്നു. ക്ഷണം സ്വീകരിക്കുന്നതായി ഹൂറിയത്ത് നേതാക്കളും അറിയിച്ചിരുന്നു.
ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് പാകിസ്താന്‍ ഹൂറിയത്ത് നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഇന്ത്യ പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നടക്കാനിരിക്കേ പാക് ഹൈക്കമ്മിഷണര്‍ ഹൂയത്ത് നേതാക്കളെ സന്ദര്‍ശിച്ചത് ഇന്ത്യയുടെ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ചയ്ക്കാണ് സര്‍താജ് അസീസ് ഡല്‍ഹിയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ചയ്ക്ക് തീരുമാനമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (4 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (4 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (5 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (9 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (9 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (9 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (9 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (9 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (9 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (9 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (10 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (10 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (11 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (11 hours ago)

Malayali Vartha Recommends