വിമാനം അടിയന്തരമായി നിലത്തിറക്കി, ഒഴിവായത് വൻ അപകടം, 139 യാത്രക്കാരുമായി പട്നയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിനില്‍ തകരാർ
ബംഗളൂരുവില്‍ നിന്ന് പട്നയിലേക്ക് പറന്നുയര്‍ന്ന ഗോ എയര്‍ വിമാനം നാഗ്പൂരില്‍ അടിയന്തരമായി നിലത്തിറക്കി.139 യാത്രക്കാരുമായി പോയ വിമാനത്തിന്റെ എന്‍ജിനുകളിലൊന്നില്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്.
11.15 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായി ഗോ എയര്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഗോ എയര്‍ ജി8-873 വിമാനമാണ് ബംഗളൂരുവില്‍നിന്ന് പട്നയിലേക്ക് പറന്നത്.
എന്ജിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാഗ്പൂര്‍ വഴി തിരിച്ചുവിട്ടു. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ പാലിച്ച ക്യാപ്റ്റന്‍ വിമാനം സുരക്ഷിതമായി നാഗ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
മുഴുവന്‍ യാത്രക്കാര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്തതായി കമ്പനി അറിയിച്ചു. വൈകുന്നേരം 4.45ന് യാത്രക്കാര്‍ക്കായി പ്രത്യേക വിമാന സര്‍വീസ് ക്രമീകരിച്ചു. എന്‍ജിനീയറിങ് സംഘം വിമാനത്തിന്റെ തകരാര്‍ പരിശോധിച്ചു വരികയാണെന്നും ഗോ എയര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha