റോത്തക് സഹോദരിമാരുടെ ധീരത വ്യാജം: നുണപരിശോധനാഫലവും സാക്ഷി മൊഴിയും തിരിച്ചടിയായി

ശല്യം ചെയ്ത യുവാക്കളെ ഓടിക്കൊണ്ടിരുന്ന ബസില്‍ നേരിട്ട് ദേശിയ ശ്രദ്ധ പിടിച്ചുപറ്റിയ റോത്തക് സഹോദരിമാരുടെ പ്രകടനം വ്യാജമെന്ന് സൂചന. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ ഹരിയാനയുടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യാജമെന്ന വിവരങ്ങളുള്ളത്.
2014 നവംബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവം. ബസില്‍ ശല്യപ്പെടുത്തിയ മൂന്നു യുവാക്കളെ റോത്തക്കിലെ സഹോദരിമാര്‍ മറ്റ് യാത്രക്കാരുടെ മുമ്പില്‍ നേരിട്ടു. തത്സമയം ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ മറ്റാരൊ ഇവ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ദേശിയ ശ്രദ്ധ പിടിച്ചുപറ്റിയതിനൊപ്പം ഇരുവര്‍ക്കും ധീരതയ്ക്കുള്ള അവാര്‍ഡു നല്‍കണമെന്നുവരെ അഭിപ്രായമുയര്‍ന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനുള്‍പ്പെടെ സഹോദരിമാര്‍ വൃാജമായി സംഭവം സൃഷ്ടിക്കുകയായിരുന്നുവെന്നും വാദമുയര്‍ന്നിരുന്നു.
തുടര്‍ന്ന് സഹോദരിമാരായ പൂജ(19), ആരതി(22) എന്നിവരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പന്നീട് കേസ് ഹരിയാന പ്രത്യേക അന്വേഷണ സംഘത്തിന്(എസ്.ഐ.ടി) കൈമാറി.
എസ്.ഐ.ടി സമര്‍പ്പിച്ച 200 പേജുള്ള കുറ്റപത്രത്തിലാണ് സഹോദരിമാരുടെ വാദങ്ങള്‍ കള്ളമെന്ന് തെളിഞ്ഞതായി സൂചിപ്പിക്കുന്നത്. സഹോദരിമാര്‍ക്കു നടത്തിയ നുണപരിശോധനയില്‍ ലഭിച്ച ഉത്തരങ്ങളില്‍ 60 ശതമാനവും തെറ്റായിരുന്നു. സംഭവസമയം ബസില്‍ യാത്രചെയ്ത മറ്റ് യാത്രക്കാരുടെ മൊഴികളും സഹോദരിമാര്‍ക്ക് എതിരായിരുന്നു. ബസില്‍ പീഡനശ്രമം നടന്നിട്ടില്ലെന്നും സഹോദരിമാര്‍ യാത്രക്കാരുമായി ഏറ്റുമുട്ടിയത് സീറ്റിനുവേണ്ടിയാണെന്നും മറ്റ് യാത്രക്കാര്‍ മൊഴിനല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























