വിഘടനവാദികളുമായി ചര്‍ച്ച; സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗം ഇന്ത്യ ഉപേക്ഷിച്ചേക്കും

ജമ്മു കശ്മീര്‍ വിഘടനവാദി നേതാക്കളുമായി പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ വിളിച്ച യോഗം ഉപേക്ഷിക്കണമെന്ന് ഇന്ത്യ. അല്ലാത്ത പക്ഷം ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ നിന്ന് പിന്മാറുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഹൂറിയത്ത് നേതാക്കളുമായി പാക് സുരക്ഷ ഉപദേഷ്ടാവ് സര്‍താസ് അസീസ് ചര്‍ച്ച നടത്തുന്നത് ഉചിതമല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. ഇത്തരം കൂടിക്കാഴ്ചകള്‍ യുഫ ധാരണയ്ക്ക വിരുദ്ധമാണെന്ന് സന്ദേശത്തില്‍ പറയുന്നു.
എന്‍.എസ്.എ തല ചര്‍ച്ചയില്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് ഉറപ്പുവേണമെന്നും ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ അജണ്ടയിലില്ലെങ്കിലും കശ്മീര്‍ വിഷയം സര്‍താസ് അസീസ് ഉന്നയിക്കുമെന്ന് പാകിസ്താന്‍ അറിയിച്ചു. അതിനിടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിദേശകാര്യമന്ത്രി രാജ്‌നാഥ് സിംഗുമായി രാവിലെ കൂടിക്കാഴ്ച നടത്തി. പാകിസ്താന്‍ നിലപാടില്‍ ഉറച്ചുനിന്നാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്ന് സൂചനയുണ്ട്. ഈ മാസം 23നാണ് സര്‍താസ് അസീസ് ഇന്ത്യയിലെത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























