പാകിസ്ഥാന് ചര്‍ച്ചയ്ക്ക് കാശ്മീര്‍ വിഘടന വാദികളുടെ കൂട്ട് വേണം, ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഇന്ത്യ ഉപേക്ഷിച്ചു

ഇന്ത്യ പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഇന്ത്യ ഉപേക്ഷിക്കും. കാശ്മീര്‍ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തരുതെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളിയ സാഹചര്യത്തിലാണ് നയതന്ത്ര ചര്‍ച്ച വേണ്ടെന്ന് വെയ്ക്കുന്നത്. മുന്‍ഉപാധികളില്ലാതെ മാത്രമേ ചര്‍ച്ചയ്ക്കു തയ്യാറുള്ളുവെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്രെ അദ്ധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തിരുന്നു.
എന്നാല്‍, ചര്‍ച്ചകള്‍ തടസപ്പെടുത്താനാണു പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. പാകിസ്ഥാന്‍ മുന്നോട്ടു വച്ച അജന്‍ഡകള്‍ \'ഉഫ\' ധാരണകള്‍ക്കു വിരുദ്ധമാണെന്നും ധാരണകളില്‍നിന്നു പിന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുന്ന നടപടിയാണ് പാകിസ്ഥാന്‍ സ്വീകരിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. ചര്‍ച്ചകളില്‍ മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്താനാകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും ഇന്ത്യ വ്യക്തമാക്കി.
ഡല്‍ഹിയില്‍ ഈ മാസം 23നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസും ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്താന്‍ അന്നേ ദിവസം പാക് ഹൈക്കമീഷന്‍ നല്‍കുന്ന വിരുന്നിലേക്കാണ് ഹുറിയത്ത് നേതാക്കളെയും പാകിസ്ഥാന്‍ ക്ഷണിച്ചിരിക്കുന്നത്.
എന്നാല്‍ ഇന്ത്യ തിരയുന്ന കുപ്രസിദ്ധ കുറ്റവാളിയും മുംബൈ ഭീകരാക്രമണക്കേസ് പ്രതിയുമായ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന വാദത്തില്‍ പാക്കിസ്ഥാന്‍ ഉറച്ചുനില്‍ക്കവെ ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടെന്നതിന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൃത്യമായ തെളിവ് ലഭിച്ചതായി വെളിപ്പെടുത്തല്‍. വര്‍ഷങ്ങളായി മുഖ്യധാരയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന ദാവൂദിന്റെ ഏറ്റവും പുതിയ ചിത്രവും ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്ന് ഹിന്ദുസ്ഥാ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























