പ്രധാന മന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി, സ്‌കൂളില്‍ ടോയ്‌ലെറ്റ് ഇല്ലാത്തതിനാല്‍ ജംഷ്ഡ്പൂരില്‍ 200ഓളം പെണ്‍കുട്ടികള്‍ പഠനം മതിയാക്കി

രാജ്യത്ത് 2.62 ലക്ഷം സ്‌കൂളിലായി 4.25 ലക്ഷം ടോയ്‌ലെറ്റ് നിര്‍മിച്ചുവന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ വര്‍ഷത്തെ സ്വാതന്ത്രൃദിന സന്ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ മോദിയുടെ വാക്ക് പാഴ്‌വാക്കായി. ടോയ്‌ലെറ്റ് ഇല്ലാത്തതിനാല്‍ ജംഷ്ഡ്പൂരിലെ ഇച്ഛാര്‍ഗഡില്‍ കസ്തൂര്‍ബാ ഗാന്ധി ആവാസിയ ബോര്‍ഡിംഗ് സ്‌കൂളിലെ ഇരുന്നൂറോളം പെണ്‍കുട്ടികള്‍ പഠനം മതിയാക്കി. സര്‍ക്കാരിന്റെ കീഴിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളാണിത്. 220 പെണ്‍കുട്ടികള്‍ക്ക് സ്‌കൂളിലുള്ളത് അഞ്ച് ടോയ്െലറ്റാണുള്ളത്. ഇതുകാരണം പെണ്‍കുട്ടികള്‍ സമീപത്തെ പാടങ്ങളില്‍ പോകാന്‍ നിര്‍ബന്ധിതരായിരുന്നു.
പ്രദേശവാസികളായ ആണ്‍കുട്ടികളുടെ ശല്യവും ഉപദ്രവവും പെണ്‍കുട്ടികള്‍ക്ക് നിരന്തരം നേരിടേണ്ടിവന്നു. തുടര്‍ന്ന് സ്‌കൂള്‍ വാര്‍ഡന്‍ അനിതാ ബാരി പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് ആ ഭാഗത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കി. കുട്ടികളുടെ പരാതികളെത്തുടര്‍ന്ന് രക്ഷിതാക്കള്‍ യോഗം ചേര്‍ന്നാണ് കുട്ടികളെ ആ സ്‌കൂളില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.അതേസമയം, ടോയ് ലറ്റിന്റെ അഭാവമല്ല കുട്ടികള്‍ സ്‌കൂള്‍ വിടാന്‍ കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. പന്ത്രണ്ടാം ക്‌ളാസുവരെയുണ്ട് ഈ സ്‌കൂളില്‍. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വന്നാലെ കാരണം വ്യക്തമാകൂ എന്നാണ് അധികൃതര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























