Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് വേണ്ട; ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ ഒളിച്ചോടില്ല: സുഷമ സ്വരാജ്

22 AUGUST 2015 06:39 PM IST
മലയാളി വാര്‍ത്ത.

ആദ്യം തീരുമാനം പിന്നെ ചര്‍ച്ച. ഇന്ത്യപാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ പാക്കിസ്താന് മറുപടിയുമായി ഇന്ത്യ. രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തി. പാക്ക് എന്‍.എസ്.എ സര്‍താജ് അസീസ് രാവിലെ ഇസ്ലാമാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് മറുപടിയുമായി വൈകുന്നേരം നാല് മണിക്കാണ് സുഷമ മാധ്യമങ്ങളെ കണ്ടത്.
തീവ്രവാദം അവസാനിപ്പിക്കാതെ കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനാകില്ലെന്ന് സുഷമാ സ്വരാജ് പറഞ്ഞു. ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ ഒളിച്ചോടില്ല. ചര്‍ച്ചകളില്‍ മുന്നാം കക്ഷിയെ അനുവദിക്കാനാകില്ലെന്നും സുഷമ പറഞ്ഞു. ഈ രണ്ട് നിബന്ധനകള്‍ അംഗീകരിക്കാതെ ചര്‍ച്ച സാധ്യമല്ല. തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നും സുഷമ പറഞ്ഞു. ഭീകരവാദവും അക്രമവും ചര്‍ച്ച ചെയ്യാനാണ് ഉഫയില്‍ ധാരണയായിരുന്നത്. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് ധാരണയായിരുന്നില്ല.പാക്കിസ്താന് കശ്മീര്‍ മാത്രമാണ് വിഷയം. എന്നാല്‍ ഇന്ത്യ സമഗ്രമായ ചര്‍ച്ചയാണ് ആഗ്രഹിക്കുന്നത്.
ഉഭയകക്ഷി ചര്‍ച്ചകള്‍ പാക്കിസ്താന്‍ എല്ലാക്കാലത്തും വഴിതെറ്റിച്ചിട്ടുണ്ട്. 1999ല്‍ വാജ്‌പേയ് ലാഹോറില്‍ പോയി. എന്നാല്‍ ഇന്ത്യയ്ക്ക് തിരിച്ചുകിട്ടിയത് കാര്‍ഗിലാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന എല്ലാം ഉഭയകക്ഷി ചര്‍ച്ചയല്ല. ദേശീയ സുരക്ഷാ തലത്തിലുള്ള ചര്‍ച്ച പാക്കിസ്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുഷമാ സ്വരാജ് പറഞ്ഞു. എന്‍.എസ്.എ ചര്‍ച്ചയില്‍ ഒരു മാസം മുമ്പ് തന്നെ ഇന്ത്യയുടെ അജണ്ട അറിയിച്ചിരുന്നു. ഇന്ത്യപാക്ക് ചര്‍ച്ച അട്ടിമറിക്കാന്‍ പാക്കിസ്താന്‍ തീവ്രവാദി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സുഷമ പറഞ്ഞു.
കശ്മീര്‍ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ചര്‍ച്ചയും സാധ്യമല്ലെന്ന് നേരത്തെ പാക്ക് സുരക്ഷാ ഉപദേഷ്ടാവ് സര്‍തജ് അസീസ് വ്യക്തമാക്കിയിരുന്നു. ഇതിനോട് ഇന്ത്യയയുടെ നിലപാട് വ്യക്തമാക്കുന്നതിനാണ് സുഷമാ സ്വരാജ് മധ്യമങ്ങളെ കണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (2 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (2 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (3 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (7 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (7 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (7 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (7 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (7 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (7 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (7 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (8 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (9 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (9 hours ago)

Malayali Vartha Recommends