വെറുതേ ഒരു ചര്‍ച്ച നാടകം... ഞായറാഴ്ച നടക്കേണ്ടിയിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ നിന്നു പാകിസ്ഥാന്‍ പിന്‍മാറി

ഞായറാഴ്ച നടക്കേണ്ടിയിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ നിന്നു പാകിസ്ഥാന്‍ പിന്‍മാറി. കശ്മീര്‍ വിഷയമില്ലെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്നാണ് പാകിസ്ഥാന്‍ നിലപാട്. ഭീകരവാദം മാത്രം ചര്‍ച്ചചെയ്യണമെന്ന ഇന്ത്യയുടെ വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് പാക്ക് നിലപാട്. ചര്‍ച്ചയ്ക്ക് ഇന്ത്യയ്ക്ക് താല്‍പര്യമില്ലെന്നു തെളിയിക്കുന്നതാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇന്നത്തെ വാര്‍ത്താ സമ്മേളനമെന്നും പാകിസ്ഥാന്‍ കുറ്റപ്പെടുത്തി.
എന്നാല്‍, ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് പങ്കെടുക്കുമെന്നാണ് പാക്ക് മന്ത്രി പര്‍വേഷ് റഷീദ് പറഞ്ഞത്. യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്ത്യ വിലക്കുകയോ യോഗം റദ്ദാക്കുകയോ ചെയ്തില്ലെങ്കില്‍ സര്‍താജ് പങ്കെടുക്കുമെന്നാണ് പാക് മന്ത്രി പറഞ്ഞത്.
എന്നാല്‍ ഭീകരവാദം മാത്രം ചര്‍ച്ചചെയ്യണമെന്ന ഇന്ത്യയുടെ നിലപാട് സ്വീകാര്യമല്ലെന്ന് സര്‍താജ് അസീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യ പുതിയ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തിയിരുന്നു.
ഭീകരവാദവുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രമാണെങ്കില്‍ സര്‍താജിന് ഇന്ത്യയിലേക്ക് വരാമെന്നാണ് സുഷമ സ്വരാജ് പറഞ്ഞത്. വിഘടനവാദികളുമായി ചര്‍ച്ച അനുവദിക്കില്ലെന്നും കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം വിളിച്ചതെന്നും സുഷമ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























