Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യാപാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറിയത് നിര്‍ഭാഗ്യകരമെന്ന് യുഎസ്

23 AUGUST 2015 12:13 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യാ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറി. കാശ്മീര്‍ വിഷയം അജണ്ടയിലില്ലെങ്കില്‍ ചര്‍ച്ചയ്ക്കു വരാനില്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്. അതേസമയം, ഇന്ത്യ ഫലത്തില്‍ ചര്‍ച്ച റദ്ദാക്കിയിരിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് അയച്ച പ്രസ്താവനയില്‍ പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആരോപിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ ആദ്യമായി നടക്കാനിരുന്ന സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച മുടങ്ങുന്നതില്‍ അതീവ ദു:ഖമുണ്ടെന്നും അസീസ് സൂചിപ്പിച്ചു. ഇന്ത്യയുടെ ഉപാധികള്‍ അംഗീകരിക്കാനാവില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി.
കൂടിക്കാഴ്ച റദ്ദാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് യു.എസ്. ചര്‍ച്ച റദ്ദാക്കിയത് ദുഃഖകരമാണെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ ഉഫയില്‍ നടന്ന ചര്‍ച്ച പുരോഗമനപരമായിരുന്നെന്നും ജോണ്‍ കിര്‍ബി പറഞ്ഞു.
ഭീകരവാദം ചര്‍ച്ച ചെയ്യാമെങ്കില്‍ മാത്രം ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാകിസ്ഥാനോട് ശനിയാഴ്ച ഉറപ്പിച്ച് വ്യക്തമാക്കിയിരുന്നു. ഇന്ത്യപാക് ചര്‍ച്ചയില്‍ ഭീകരവാദമാണ് പ്രധാന വിഷയം. ഇതില്‍ വിട്ടുവീഴ്ചയ്ക്കില്ല. ഹുറിയത്ത് നേതാക്കളെ ചര്‍ച്ചയുടെ ഭാഗമാക്കാന്‍ തയ്യാറല്ലെന്നും മുന്നാമതൊരു കക്ഷിയെ ഇടപെടാന്‍ അനുവദിക്കില്ലെന്നും സുഷമ പ്രതികരിച്ചു. കാശ്മീര്‍ പ്രശ്‌നം പാകിസ്ഥാന്‍ ഉന്നയിച്ചാല്‍ ഞായറാഴ്ചത്തെ ചര്‍ച്ചയില്‍ നിന്നും പിന്മാറുമെന്നും സുഷമ മുന്നറിയിപ്പു നല്‍കി.
ഇന്ത്യപാക്കിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കശ്മീര്‍ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്താതെ ഇന്ത്യയുമായി ചര്‍ച്ചയില്ലെന്ന് പാക്കിസ്താന്‍ നിലപാട് വ്യക്തമാക്കിയതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. ഉഫ ധാരബ പ്രകാരം ഭീകരവാദം മാത്രമേ ചര്‍ച്ച ചെയ്യാനാകൂ എന്നും ഇന്ത്യയും നിലപാട് സ്വീകരിച്ചു. ഇന്ത്യ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്ലാമാബാദില്‍ ഉന്നതതല യോഗം ചേര്‍ന്ന് പാക്കിസ്താന്‍ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച നടക്കേണ്ടിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (11 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (11 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (11 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (12 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (12 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (12 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (12 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (13 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (13 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (13 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (13 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (13 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (13 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (13 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (13 hours ago)

Malayali Vartha Recommends