സ്റ്റേഷന്‍ അതിര്‍ത്തിയെച്ചൊല്ലി തര്‍ക്കത്തിനിടെ മൃതദേഹത്തില്‍ കയറിയിറങ്ങിയത് 16 ട്രെയിനുകള്‍

ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ഒരു മൃതദേഹം കിടന്ന സ്‌റ്റേഷന്‍ അതിര്‍ത്തിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പാളത്തില്‍ നിന്നും പൊലീസുകാര്‍ മൃതദേഹം എടുത്തുമാറ്റിയില്ല. റെയില്‍വേ പോലീസും ഉത്തര്‍ പ്രദേശിലെ ബറേലിയിലെ ക്വില പൊലീസ് സ്‌റ്റേഷനധികൃതരും തമ്മിലുള്ള തര്‍ക്കം ആറുമണിക്കൂര്‍ നീണ്ടപ്പോള്‍ ആ സമയമത്രയും പാളത്തില്‍ തന്നെ കിടന്നിരുന്ന യുവാവിന്റെ മൃതദേഹത്തില്‍ കയറിയിറങ്ങിയത് 16 ട്രെയിനുകള്‍.
അതിരാവിലെ 6.18നാണ് ഹൌറയില്‍നിന്ന് അമൃത്സറിലേക്ക് പോവുന്ന അകാല്‍ തഖ്ത് എക്‌സ്പ്രസ് കയറിയിറങ്ങിയതിനെ തുടര്‍ന്ന് അജ്ഞാതനായ യുവാവ് മരിച്ചത് . ക്വില പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ശംഷാന്‍ ഭൂമി ക്രോസിംഗിലായിരുന്നു സംഭവംഎന്നുള്ളതുകൊണ്ട് നാട്ടുകാര്‍ ഉടന്‍ തന്നെ ക്വില പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. ട്രെയിന്‍ ഡ്രൈവര്‍ ഇക്കാര്യം ബറേലി റെയില്‍വേ സ്‌റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ചെയ്തു. സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉടന്‍ റെയില്‍വേ പൊലീസില്‍ വിവരം നല്‍കി. ക്വില പൊലീസ് സ്‌റ്റേഷന്‍ അധികൃതരോട് ഉടന്‍തന്നെ മൃതദേഹം എടുത്തു മാറ്റി പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കണമെന്ന് റെയില്‍വേ പൊലീസ് ആവശ്യപ്പെട്ടു.
ഇത് പൊലീസുകാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായി. മൃതദേഹം എടുത്തു മാറ്റാന്‍ ഇരുവിഭാഗവും തയ്യാറായില്ല. തര്‍ക്കം ആറു മണിക്കൂറോളം നീണ്ടു. ഇതിനിടെ 16 ട്രെയിനുകള്‍ പാളത്തിലുള്ള യുവാവിന്റെ മൃതദേഹത്തിലൂടെ കടന്നുപോയി.
ഒടുവില്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ ഇടപെട്ട് മൃതദേഹം പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. അപ്പോഴക്കും മൃതദേഹം തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. അവകാശികള്‍ ആരും എത്താത്തതിനാല്‍ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ സംസ്‌കരിക്കാനാണ് നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























