ബിജെപിയ്ക്ക് തലവേദനയുമായി പുതിയ വിവാദം, ജനങ്ങള്‍ പറയുന്നതുപോലെ അച്ഛേ ദിന്‍ വരാന്‍ പോകുന്നില്ലെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍

ബിജെപി ഏറെ പഴികേട്ട അഛേ ദിന്‍ വിവാദങ്ങള്‍ ഒടുങ്ങിക്കഴിഞ്ഞതിനു പിന്നാലെ പാര്‍ട്ടിക്കും കേന്ദ്രസര്‍ക്കാരിനും തലവേദന ഉണ്ടാക്കിക്കൊണ്ട് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ രംഗത്ത്. അച്ഛേ ദിന്‍ ബിജെപിയുടെ മുദ്രാവാക്യമല്ലെന്നും ജനങ്ങള്‍ പറയുന്നതുപോലെ അച്ഛേ ദിന്‍ വരാന്‍ പോകുന്നില്ല.
അതവര്‍ക്ക് മനസ്സിലായിക്കൊള്ളുമെന്നും തോമര്‍ പറഞ്ഞു. അച്ഛേ ദിന്‍ വരുമെന്നും രാഹുല്‍ ഗാന്ധി പുറത്തുപോകേണ്ടി വരുമെന്നും സോഷ്യല്‍ മീഡിയ വഴിയാണ് ആദ്യം പ്രചാരണം തുടങ്ങിയത്. പിന്നീടതു ജനങ്ങള്‍ ബിജെപിക്കുമേല്‍ ചാര്‍ത്തി. ഞങ്ങളതു സ്വീകരിച്ചു. എന്നാല്‍ ഇതൊരിക്കലും ബിജെപിയുടെ മുദ്രാവാക്യമല്ല. 2014 ലെ പൊതു തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുദ്രാവാക്യം അച്ഛേ ദിന്‍ അല്ലായിരുന്നുവെന്നും തോമര്‍ പറഞ്ഞു.
ബിജെപിയുടെ മുദ്രാവാക്യങ്ങള്‍ ഇപ്പോഴും അതുപോലെ നില്‍ക്കുകയാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപി വാഗ്ദാനം ചെയ്ത \'അച്ഛേ ദിന്‍\' വരാന്‍ 25 വര്‍ഷം വേണ്ടിവരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























