Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

എന്താ ഇന്ത്യ ചെയ്ത തെറ്റ്? പാക്കിസ്ഥാന്റെ ഏക ബാഹ്യശത്രു ഇന്ത്യയെന്ന് പാക്ക് സൈന്യം; ഇന്ത്യയുടെ വളര്‍ച്ച അനുസരിച്ച് മറുതന്ത്രം മെനയണം

28 AUGUST 2015 05:08 PM IST
മലയാളി വാര്‍ത്ത.

നിലവില്‍ പാക്കിസ്ഥാന്റെ ഏക ബാഹ്യശത്രു ഇന്ത്യ മാത്രമാണെന്ന് പാക്ക് സൈന്യം. റാവല്‍പിണ്ടിയിലെ സംയുക്ത സൈനിക ആസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ പാര്‍ലമെന്ററി കമ്മിറ്റിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് നിലവില്‍ പാക്കിസ്ഥാന് ഭീഷണി ഉയര്‍ത്തുന്ന ഏക ബാഹ്യശത്രു ഇന്ത്യയാണെന്ന് പരാമര്‍ശമുള്ളത്. ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ അടുത്തിടെ നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയതോടെ പരസ്പര ബന്ധം കൂടുതല്‍ കലുഷിതമായിരിക്കുകയാണെന്നും സൈന്യം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍ സയീദിന്റെ നേതൃത്വത്തിലുള്ള സെനറ്റ് ഡിഫന്‍സ് കമ്മിറ്റിയ്ക്ക് മുന്‍പാകെയാണ് പാക്ക് സൈനിക നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ 100 ബില്ല്യണ്‍ യുഎസ് ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയ കാര്യം ചൂണ്ടിക്കാട്ടിയ പാക്ക് സൈനിക നേതൃത്വം ഇതിലുള്ള ആശങ്കയും സെനറ്റ് അംഗങ്ങളെ അറിയിച്ചു. ഇതില്‍ 80 ശതമാനം ആയുധങ്ങളും ഇന്ത്യ വാങ്ങിയിരിക്കുന്നത് പാക്കിസ്ഥാനെ മാത്രം ലക്ഷ്യമിട്ടാണ്. ഇന്ത്യയുടെ ഈ ആയുധഭ്രമം തുടരുമെന്നും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വീണ്ടും 100 ബില്യണ്‍ യുഎസ് ഡോളറിന്റെ ആയുധങ്ങള്‍കൂടി ഇന്ത്യ വാങ്ങുമെന്നും പാക്ക് സൈനിക നേതൃത്വം ആശങ്ക പ്രകടിപ്പിച്ചു.
നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ ഇറക്കുമതി രാജ്യമായ ഇന്ത്യ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം ഇരട്ടിയിലധികമാക്കിയിരുന്നു. ഇന്ത്യയുടെ ഈ വര്‍ഷത്തെ പ്രതിരോധ ബജറ്റ് 40.07 ബില്യണ്‍ യുഎസ് ഡോളറിന്റേതാണെന്നും പാക്ക് ദേശീയ ദിനപത്രമായ ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഈ മേഖലയിലെ വളര്‍ച്ച വിലയിരുത്തി അതിനനുസരിച്ച് മറുതന്ത്രം മെനയണമെന്നും സൈനിക നേതൃത്വം സെനറ്റര്‍മാരോട് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (4 hours ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (5 hours ago)

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു... നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി  (5 hours ago)

കുടുംബത്തിനൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു  (5 hours ago)

ചായക്കടയിലെ തര്‍ക്കത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു  (5 hours ago)

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (5 hours ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (5 hours ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (5 hours ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (5 hours ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (6 hours ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (7 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (9 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (9 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (10 hours ago)

Malayali Vartha Recommends