Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തീവ്രവാദ കേസുകളില്‍ മാത്രം വധശിക്ഷ നല്‍കാമെന്ന് ദേശീയ നിയമ കമ്മിഷന്‍; എന്നാല്‍ ഭാവിയില്‍ തൂക്കിക്കൊല്ലുന്നത് നിറുത്തലാക്കണം

28 AUGUST 2015 08:35 PM IST
മലയാളി വാര്‍ത്ത.

തീവ്രവാദ കേസുകളില്‍ മാത്രം വധശിക്ഷ നല്‍കാമെന്നും ഭാവിയില്‍ തൂക്കിക്കൊല്ലുന്നത് നിറുത്തലാക്കണമെന്നും ശുപാര്‍ശ ചെയ്യുന്ന കരട് റിപ്പോര്‍ട്ട് ദേശീയ നിയമ കമ്മിഷന്‍ തയ്യാറാക്കി. ഇതോടെ രാജ്യത്ത് ഏറെക്കാലമായി നടന്നു വരുന്ന ചര്‍ച്ചയ്ക്കാണ് കമ്മിഷന്‍ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ കരട് കമ്മീഷന്‍ അംഗങ്ങള്‍ക്കു വിതരണം ചെയ്തിട്ടുണ്ട്. വിരമിച്ച ജഡ്ജി ജസ്റ്റിസ് എ.പി.ഷായുടെ നേതൃത്വത്തിലുള്ള ഏഴംഗ മുഴുവന്‍ കമ്മിഷനാണ് ശുപാര്‍ശ തയ്യാറാക്കിയത്. കമ്മിഷനില്‍ നാല് പാര്‍ട്ട് ടൈം അംഗങ്ങള്‍ കൂടിയുണ്ട്. എത്രയും വേഗം തന്നെ വധശിക്ഷ നിറുത്തലാക്കണമെന്ന് 272 പേജുള്ള കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയടക്കമുള്ള 59 രാജ്യങ്ങളിലാണ് വധശിക്ഷ നിലവിലുള്ളത്. കഴിഞ്ഞമാസം മുപ്പതിന് യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോള്‍ വധശിക്ഷയ്‌ക്കെതിരേ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. കമ്മിഷനിലെ പതിനൊന്നു പേരും നിലപാട് വ്യക്തമാക്കിയ ശേഷം റിപ്പോര്‍ട്ട് ഈ ആഴ്ച അവസാനമോ തിങ്കളാഴ്ചയോ സര്‍ക്കാരിന് സമര്‍പ്പിക്കും. വധശിക്ഷ നിറുത്തലാക്കുന്നതിനോട് എല്ലാ അംഗങ്ങളും യോജിക്കാനിടയില്ല.
വധശിക്ഷ നല്‍കിയതു കൊണ്ട് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നില്ല. ജീവപര്യന്തം ശിക്ഷയെക്കാള്‍ എന്തെങ്കിലും മേന്മ വധശിക്ഷയ്ക്കില്ല. ശിക്ഷ വിധിക്കുന്നത് ജഡ്ജിമാരുടെ മനോധര്‍മത്തെ ആശ്രയിച്ചുമിരിക്കുന്നുവെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹാരാഷ്ട്രയില്‍നിന്നുള്ള രണ്ട് വധശിക്ഷ കേസുകളിലാണ് ഈ വിഷയം പഠിക്കാന്‍ നിയമകമ്മിഷനെ സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. കഴിഞ്ഞ കൊല്ലം മെയില്‍ നിയമ കമ്മിഷന്‍ ഈ വിഷയത്തില്‍ ഒരു സമീപനരേഖ പുറത്തിറക്കിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്നത് സുവ്യക്തമായി വ്യാഖ്യാനിക്കണമെന്ന അഭിപ്രായമാണ് നിയമകമ്മിഷന്‍ നടത്തിയ ചര്‍ച്ചകളില്‍ ഉയര്‍ന്നത്. എം.പിമാരായ ശശി തരൂര്‍, കനിമൊഴി തുടങ്ങിയവര്‍ വധശിക്ഷയെ ശക്തമായി എതിര്‍ത്തപ്പോള്‍, ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി വധശിക്ഷ തുടരണമെന്ന് അഭിപ്രായപ്പെട്ടു. ആഗസ്ത് 31ന് നിയമകമ്മിഷന്റെ കാലാവധി പൂര്‍ത്തിയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (12 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (12 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (12 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (12 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (13 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (13 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (13 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (13 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (13 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (13 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (14 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (14 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (14 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (14 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (14 hours ago)

Malayali Vartha Recommends