Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷീന ബോറക്കൊലക്കേസ്, തന്നെ മക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ഇന്ദ്രാണി മുഖര്‍ജി

31 AUGUST 2015 09:51 AM IST
മലയാളി വാര്‍ത്ത.

സഹോദരങ്ങളല്ല, മക്കളാണെന്ന സത്യം വെളിപ്പെടുത്തുമെന്നു ഷീനയും മിഖൈലും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് ഇരുവരെയും ഇല്ലാതാക്കാന്‍ ഇന്ദ്രാണി മുഖര്‍ജി തീരുമാനിച്ചതെന്നു മുംബൈ പൊലീസ്. തന്റെ ആഡംബര ജീവിതത്തിന് മക്കള്‍ ഭീഷണിയാവുമോയെന്നുപോലും ഇന്ദ്രാണി ചിന്തിച്ചിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ അവരെ കൊലപ്പെടുത്താന്‍ ഇന്ദ്രാണിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും ഭര്‍ത്താവിന്റെ മകനുമായിട്ട് തന്റെ മകള്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതാണ് ഇന്ദ്രാണിയെ കൊലപാതകത്തിലേക്ക് നയച്ചതുമെന്നാണ് പോലീസിന്റെ വ്യാഖ്യാനം
സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയെ വിവാഹം കഴിക്കുമ്പോള്‍ ഷീനയും മിഖൈലും സഹോദരങ്ങളാണെന്നാണ് ഇന്ദ്രാണി പരിചയപ്പെടുത്തിയത്. സത്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഇരുവരും പണം ചോദിക്കുന്നതു പതിവാക്കിയത് ഇന്ദ്രാണിയെ അസ്വസ്ഥയാക്കി. മാത്രമല്ല പീറ്റര്‍ മുഖര്‍ജിക്ക് ആദ്യഭാര്യ ഷബ്‌നത്തിലുണ്ടായ മകന്‍ രാഹുല്‍, ഷീനയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതു തന്റെ അധികാരവും സ്വാധീനവും ഇല്ലാതാകാന്‍ കാരണമാകുമെന്ന് ഇന്ദ്രാണി ആശങ്കപ്പെട്ടിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ദ്രാണിയുടെ ആദ്യ ഭര്‍ത്താവും ഷീനയുടെയും മിഖൈലിന്റെയും പിതാവുമായ സിദ്ധാര്‍ഥ് ദാസിന്റെ അസമിലലുള്ള കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്‌തേക്കും.
അതിനിടെ, ഇന്ദ്രാണി മുഖര്‍ജി തന്റെ മകളാണെന്നും വളര്‍ത്തുമകളാണെന്ന ആരോപണം ശരിയല്ലെന്നും ഉപേന്ദ്രകുമാര്‍ ബോറ (78) പറഞ്ഞു. ഗുവാഹത്തിയില്‍ ബോറയ്ക്കും ഭാര്യ ദുര്‍ഗാ റാണെ (73)യ്ക്കും ഒപ്പമാണു മിഖൈല്‍ താമസിക്കുന്നത്. അച്ഛന്‍ ഉപേക്ഷിച്ച ശേഷം അദ്ദേഹത്തിന്റെ അനിയന്‍ ഉപേന്ദ്രകുമാറിനെ അമ്മ വിവാഹം ചെയ്തതാണെന്നും ഇയാള്‍ പലവട്ടം തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇന്ദ്രാണി മുന്‍പു പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (4 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (4 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (5 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (9 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (9 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (9 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (9 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (9 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (9 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (9 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (10 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (10 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (11 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (11 hours ago)

Malayali Vartha Recommends