Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐഎസില്‍ കൂടുതലും മുസ്ലീം യുവാക്കള്‍, ഇന്ത്യന്‍ യുവാക്കളില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ സ്വാധീനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

01 SEPTEMBER 2015 09:42 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ യുവാക്കള്‍ എന്ത് കൊണ്ട് ഐഎസില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ ഏത് ഘടകമാണ് ഇവരെ കൂടുതലും സ്വാധീനിക്കുന്നത്? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് പലരുടെയും മനസില്‍ കടന്ന് പോകുന്നത്. ഇന്ത്യന്‍ മുസ്‌ലിമുകളില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ സ്വാധീനമുള്ളതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നു.

ചെറിയ അളവില്‍ മുസ്‌ലിമുകളില്‍ ഐഎസിന്റെ സ്വാധീനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹിക മാധ്യമങ്ങളില്‍ ഐഎസിന്റെ നയങ്ങളെ പിന്തുണയ്ക്കുന്നതിനും നിരന്തരമായി പിന്തുടരുന്നതിനും യുവാക്കള്‍ തയാറാകുന്നു. രഹസ്യാന്വേഷണ വിഭാഗം ദേശീയ തലത്തില്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.
ഇന്റര്‍നെറ്റിലൂടെ ഐഎസിനെ പിന്തുണയ്ക്കുന്നവര്‍ കൂടുതലുമുള്ളത് ഐടി നഗരങ്ങളായി ബെഗളൂരുവിലും ഹൈദരാബാദിലുമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ശ്രീനഗറിലും ഗുവാഹത്തിയിലും ഐഎസ് നിലയുറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഐഎസിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന നഗരങ്ങളില്‍ ഒന്ന് മുംബൈയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎസിനെ പിന്തുണയ്ക്കുന്ന ഏകമെട്രോപൊളീറ്റന്‍ നഗരവും മുംബൈയാണ്. ആറു നഗരങ്ങളെയാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ അഞ്ചാം സ്ഥാനമാണ് മുംബൈയ്ക്കുള്ളത്.
ഇന്ത്യയില്‍ മുസ്‌ലിമുകള്‍ അധികമായുള്ള ശ്രീനഗറിലാണ് ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ സ്വാധീനം കൂടുതല്‍. ഗുവാഹത്തി, പൂനെയിലെ ചിഞ്ച്‌വാധ്, ഹൗറ, കണ്‍പൂരിനു സമീപമുള്ള ഉന്നാവോ എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിലുള്ളതെന്നും സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇസ്‌ലാമിക് സ്‌റ്റേറ്റ് സാമൂഹിക മാധ്യമങ്ങളില്‍ കൂടി നടത്തുന്ന പ്രചരണങ്ങളെ ഇന്ത്യന്‍ യുവത്വവും പിന്തുണയ്ക്കുന്നുവെന്നത് സര്‍ക്കാര്‍ പ്രധാന്യത്തോടെയാണെടുത്തിരിക്കുന്നത്.
അടുത്തിടെ യാക്കൂബ് മേമന്റെ വധശിക്ഷയില്‍ സഹതപിച്ച് ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) ചേരാന്‍ പോയ നവിമുംബൈയിലെ മാധ്യമപ്രവര്‍ത്തകന്‍ സുബെര്‍ അഹ്മദ് ഖാനെ ഡല്‍ഹി പൊലീസ് പിടികൂടിയിരിക്കുന്നു. പോലീസ് സുബൈറിന്റെ ഭാര്യയെയും ചോദ്യം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് സുബെര്‍ അഹ്മദ് ഖാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാന്‍ തയാറാണെന്നും ഐഎസില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (4 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (4 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (5 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (9 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (9 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (9 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (9 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (9 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (9 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (9 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (10 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (10 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (11 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (11 hours ago)

Malayali Vartha Recommends