എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ രണ്ടു മരണം; നിരവധി പേര്‍ക്ക് പൊള്ളലേറ്റു

കര്‍ണാടകയിലെ കാര്‍വാറിനടുത്തു നിറയെ എല്‍പിജിയുമായി പോകുകയായിരുന്ന ബുള്ളറ്റ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ രണ്ടുുപേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പൊള്ളലേല്‍ക്കുകയും ചെയ്തു. പൊള്ളലേറ്റ രണ്ടു കുട്ടികളടക്കം 15 പേരുടെ നില ഗുരുതരമാണ്. ഇന്നലെ പുലര്‍ച്ചെ 5.30ന് മംഗളൂരു-ഗോവ ദേശീയപാത 66-ല്‍ കുംത താലൂക്കില്‍പ്പെട്ട ബൊട്‌കൊള്ളിക്കടുത്ത ബാര്‍ഗി ഗ്രാമത്തിലായിരുന്നു സംഭവം.
മംഗളൂരുവില്‍നിന്നു ഗോവയിലേക്കു പോകുകയായിരുന്ന ടാങ്കറാണു നിയന്ത്രണം വിട്ടു മറിയുകയും തീപിടിക്കുകയും ചെയ്തത്. തീപിടിത്തത്തെത്തുടര്‍ന്നു ടാങ്കര്‍ പൊട്ടിത്തെറിച്ചതോടെ ദുരന്തത്തിന്റെ വ്യാപ്തി കൂടി.
ഉഡുപ്പി, കാര്‍വാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. പൊട്ടിത്തെറിയെത്തുടര്‍ന്നു പാചകവാതകം പരക്കുകയും പ്രദേശമാകെ അഗ്നി വിഴുങ്ങുകയുമായിരുന്നു. അഞ്ചു വീടുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. നിരവധി വളര്‍ത്തുമൃഗങ്ങളും അഗ്നിക്കിരയായി.

ടാങ്കറിന്റെ ഡ്രൈവറും പ്രദേശവാസിയായ ഒരു സ്ത്രീയുമാണ് മരിച്ചത്. ഡ്രൈവറുടെ മൃതദേഹം ടാങ്കറിന്റെ കാബിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണെ്ടത്തുകയായിരുന്നു. പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിലാണു മരിച്ചത്. പരിക്കേറ്റവരെ കുംതയിലെയും മണിപ്പാലിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha