കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഗോവയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും
ഗോവയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗോവയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും.പ്രതിദിന രോഗ വ്യാപന നിരക്ക് 10.17 ശതമാനത്തിലെത്തി. തീരദേശങ്ങളില്‍ 1,671 പോസിറ്റീവ് കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഡിസംബര്‍ അവസാനം ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്കായി നിരവധി വിനോദ സഞ്ചാരികളാണ് ഗോവയില്‍ എത്തിച്ചേര്‍ന്നത്. ഇതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരാന്‍ കാരണമായതെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
വടക്കന്‍ ഗോവയിലെ ബാഗാ ബീച്ചിലൂടെ വിനോദ സഞ്ചാരികള്‍ നടന്നു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിച്ചതിന് പിന്നാലെ, കോവിഡ് തരംഗത്തിന് ലഭിച്ച രാജകീയ വരവേല്പ്പാണിതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി വിനോദ സഞ്ചാരികളാണ് പുതുവര്‍ഷത്തില്‍ ബീച്ചുകളിലും നിശാ ക്ലബ്ബുകളിലുമായി ഒത്തു ചേര്‍ന്നത്.
https://www.facebook.com/Malayalivartha