അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം 24 പേര്‍ മരിച്ചു, ഗ്രാമവാസികളുടെ ജീവിതം ദുരിതത്തില്‍

അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം മരിച്ചവരുടെ എണ്ണം 24 ആയി. അണമുറിയാതെ പെയ്യുന്ന മഴ 10 ലക്ഷത്തോളം പേരുടെ ജീവിതം ദുസ്സഹമാക്കി. 2005 ഗ്രാമങ്ങള്‍ ദുരിതത്തിലാണ്. ഈ വര്‍ഷം ഇതുവരെയുണ്ടായ രണ്ടു വെള്ളപ്പൊക്കങ്ങളിലായി 29 പേരാണ് മരിച്ചത്. ദെമജി, കൊക്രജാര്‍, ബോങായ്ഗണ്‍, സോനിത്പുര്‍, ബര്‍പേട്ട, ഗോലപര, മോറിഗണ്‍, കചാര്‍, ലക്ഷമിപുര്‍, ജോര്‍ഹട്ട്, തിന്‍സുകിയ, ദരാങ്, ബക്‌സ, നാല്‍ബരി, കാംരൂപ്, ദിബ്രുഘട്ട്,, ശിവസാഗര്‍, ഗോലഘട്ട്, നാഗൂണ്‍ ജില്ലകളിലാണ് മഴ ദുരിതം പെയ്തത്. 1.7 ലക്ഷം ഹെക്ടര്‍ ഭൂമിയിലെ വിളകള്‍ നശിച്ചു.
വിവിധ മേഖലകളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തുന്നതിനായി സൈന്യത്തിന്റെ സേവനം സ്വീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി അസം സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും രംഗത്തുണ്ട്. 1.75 ലക്ഷത്തിലേറെ പേരെ അഭയാര്‍ത്ഥി ക്യാംപുകളിലേക്ക് മാറ്റി. ഇതിനായി 308 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിരിക്കുന്നതിന്.
നദികളില്‍ വെള്ളം പൊങ്ങിയതതിനാല്‍ എല്ലാ കടത്തുബോട്ടുകളുടെയും സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയതാണ്. റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വിവിധ ജില്ലകളിലായി 18 ഓളം റോഡുകളും നാല് പാലങ്ങളും തകര്‍ന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























