ജനതാ പരിവാറില്‍ ഭിന്നത, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി സീറ്റുവിഭജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ജനതപരിവാറില്‍ ഭിന്നത. തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്നെ നിലപാടുമായി സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി. അഞ്ചു സീറ്റുകള്‍ നല്‍കാമെന്ന ജെഡിയു, ആര്‍ജെഡി വാഗ്ദാനം അപമാനകരമാണെന്നും ജെഡിയു, കോണ്‍ഗ്രസ്, ആര്‍ജെഡി സഖ്യത്തില്‍ പങ്കാളിയാകില്ലെന്നും സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കി. മതേതരസഖ്യത്തിനിടെ സീറ്റ് വിഭജനം നടന്നത് തന്നോട് ചര്‍ച്ച ചെയ്യാതെയാണെന്നും എസ്പിക്ക് സീറ്റൊന്നും നല്‍കാത്തത് എന്താണെന്നും മുലായം സിങ് യാദവ് ചോദിച്ചു.
ആകെയുള്ള 243 അംഗ നിയമസഭയിലേക്ക് നൂറ് സീറ്റുകളില്‍ വീതമാണ് ജെഡിയുവും ആര്‍ജെഡിയും മല്‍സരിക്കാന്‍ തീരുമാനിച്ചത്. ബാക്കിയുള്ള 43 സീറ്റില്‍ 40 സീറ്റ് കോണ്‍ഗ്രസിന് നല്‍കിയിരുന്നു. ബാക്കിയുള്ള മൂന്നു സീറ്റുകള്‍ എന്‍സിപിക്ക് നല്‍കാമെന്ന് അറിയിച്ചുവെങ്കിലും സ്വീകരിക്കാന്‍ എന്‍സിപി തയാറായില്ല. ആര്‍ജെഡിയില്‍ നിന്നും രണ്ടു സീറ്റുകള്‍ കൂടി എടുത്താണ് സമാജ്!വാദി പാര്‍ട്ടിയെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ നോക്കിയത്. ഇതാണ് ഇപ്പോള്‍ അപമാനകരം എന്നു സമാജ്!വാദി പാര്‍ട്ടി പറഞ്ഞിരിക്കുന്നത്.
ബിഹാറില്‍ സമാജ്!വാദി പാര്‍ട്ടി വലിയ കക്ഷിയല്ല. എന്നാല്‍ സമാജ്!വാദി പാര്‍ട്ടി എല്ലാ സീറ്റുകളിലും മല്‍സരിച്ചാല്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവയുടെ വിജയത്തിന് മങ്ങലേല്‍ക്കും. ഈ തീരുമാനത്തില്‍ സമാജ്!വാദി പാര്‍ട്ടി ഉറച്ചു നിന്നാല്‍ അത് രണ്ടു പ്രത്യാഘാതങ്ങള്‍ കൂടി ഉണ്ടാക്കും. ഒന്ന് ബിഹാറില്‍ മതേതര സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും. രണ്ട് ജനതാദളില്‍ നിന്നും വിട്ടുപോയ പാര്‍ട്ടികളെ തിരിച്ചുകൊണ്ടുവന്ന് ജനതാപരിവാര്‍ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും ഇതു തിരിച്ചടിയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























