Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്‍ വിസിയും എഴുത്തുകാരനുമായ കല്‍ബുര്‍ഗിയുടെ കൊലപാതകം: ശ്രീരാമസേനാ മുന്‍നേതാവ് അറസ്റ്റില്‍

03 SEPTEMBER 2015 04:42 PM IST
മലയാളി വാര്‍ത്ത.

കന്നഡ സര്‍വകലാശാല മുന്‍ വിസിയും എഴുത്തുകാരനുമായ എം.എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. ബംഗളൂരുവിലെ ശ്രീരാമസേനാ നേതാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് 30നാണ് എഴുത്തുകാരനും പണ്ഡിതനുമായ കല്‍ബുര്‍ഗി വെടിയേറ്റുമരിച്ചത്.

രണ്ടംഗ അക്രമിസംഘം വീട്ടില്‍ അതിക്രമിച്ചു കടന്നാണ് വെടിയുതിര്‍ത്തത്. വിഗ്രഹാരാധനയേയും അന്ധവിശ്വാസങ്ങളേയും എതിര്‍ത്തതിന്റെ പേരില്‍ ചില ഹിന്ദു സംഘടനകള്‍ ഉള്‍പ്പടെ കല്‍ബുര്‍ഗിയ്‌ക്കെതിരേ മുന്‍പ് ഭീഷണി മുഴക്കിയിരുന്നു. കൊലപാതകം നടത്തിയതെന്നു സംശയിക്കുന്ന രണ്ട് അക്രമികളുടെ രേഖാ ചിത്രമാണ് ധാര്‍വാഡ് പൊലീസ് പുറത്തുവിട്ടിരുന്നു.
ബൈക്കില്‍ കല്‍ബുറഗിയുടെ വീട്ടിലെത്തിയവരാണ് ഇരുവരും. കൂടുതല്‍ വിരങ്ങള്‍ അറിയില്ലെന്നും കേസ് സിഐഡിക്ക് കൈമാറിയെന്നും പൊലീസ് പറഞ്ഞു. ധാര്‍വാഡ് കല്യാണ്‍നഗറിലെ വസതിയില്‍ ബൈക്കിലെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയത്. പ്രഭാതഭക്ഷണത്തിനിടെയാണ് സംഭവം. അക്രമികള്‍ വാതിലില്‍ മുട്ടിയപ്പോള്‍ ഭാര്യ വാതില്‍ തുറന്നുവെന്നും കല്‍ബുര്‍ഗി ചെന്നപ്പോള്‍ ഇവരിലൊരാള്‍ നെറ്റിയിലേക്കും നെഞ്ചിലേക്കും വെടിയുതിര്‍ത്തശേഷം കടന്നുകളയുകയായിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞത്.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കല്‍ബുര്‍ഗിയുടെ കടുത്ത നിലപാടുകളെ എതിര്‍ക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായാണു വിവരം. ചില മതവിഭാഗങ്ങളില്‍നിന്നു ഭീഷണി ഉണ്ടായിരുന്നതിനാല്‍ വീടിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെതന്നെ നിര്‍ദേശപ്രകാരം പിന്‍വലിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (6 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (6 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (7 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (10 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (10 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (10 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (10 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (10 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (10 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (10 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (12 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (12 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (12 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (12 hours ago)

Malayali Vartha Recommends