Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാക്കൂബ് മേമന്റെയും അഫ്‌സല്‍ ഗുരുവിന്റെയും വധശിക്ഷ രാഷ്ട്രീയ പ്രേരിതമാണോയെന്ന് പരിശോധിക്കണമെന്ന് ജസ്റ്റിസ് എ.പി ഷാ

04 SEPTEMBER 2015 01:48 PM IST
മലയാളി വാര്‍ത്ത.

യാക്കൂബ് മേമന്റെയും അഫ്‌സല്‍ ഗുരുവിന്റെയും വധശിക്ഷ രാഷ്ട്രീയ പ്രേരിതമാണെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും നിയമ കമ്മിഷന്‍ ചെയര്‍മാനുമായിരുന്ന എ.പി.ഷാ. പ്രമുഖ ദേശീയ മാധ്യമമായ സിഎന്‍എന്‍ ഐബിഎന്നിനു നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ഷാ തന്റെ നിലപാട് വ്യക്തമാക്കിയത്. വധശിക്ഷ നിര്‍ത്തലാക്കണമെന്നും തല്‍ക്കാലത്തേക്ക് ഭീകരവാദക്കേസുകളില്‍ മാത്രമായി ചുരുക്കണമെന്നുമുള്ള റിപ്പോര്‍ട്ട് ദേശീയ നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് ഈയാഴ്ച സമര്‍പ്പിച്ചിരുന്നു. യാക്കൂബ് മേമന്റെ ദയാഹര്‍ജിക്ക് അനുകൂലിക്കുന്ന ചില ഘടകങ്ങളുണ്ടായിരുന്നു, ദീര്‍ഘനാളത്തെ ജയില്‍വാസമുള്‍പ്പെടെ. വളരെ നാളുകള്‍ ജയിലില്‍ കഴിഞ്ഞയാളെ വധശിക്ഷയ്ക്ക് വിധേയനാക്കിയാല്‍ എന്താണ് പ്രയോജനം? ദയാഹര്‍ജി തള്ളിക്കളഞ്ഞാല്‍ ശിക്ഷ നടപ്പാക്കാന്‍ 14 ദിവസത്തെ സമയം നല്‍കണം. ഫലം ഒന്നു തന്നെയാണെങ്കിലും പ്രക്രീയകള്‍ പിന്തുടരണമായിരുന്നു. അത് എന്നെ അലട്ടുന്നുണ്ട്. വധശിക്ഷ അവസാനത്തേതാണ്, അതു തിരിച്ചെടുക്കാനാകില്ല. മേമന്റെയോ അഫ്‌സല്‍ ഗുരുവിന്റെയോ കാര്യമല്ല പറഞ്ഞുവരുന്നത്. പക്ഷേ, വധശിക്ഷ വിധിക്കുന്നതില്‍ പോലും തെറ്റുകടന്നുകൂടാം, ഷാ പറഞ്ഞു.
അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ ഭരണകൂടമാണ് തീരുമാനമെടുത്തത്. സമൂഹത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിധിപറയുന്നതില്‍ ജഡ്ജിമാരെ സ്വാധീനിക്കാറുണ്ടെന്നു തനിക്ക് അഭിപ്രായമുണ്ടെന്നും ഇക്കാര്യം നിയമ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നും ഷാ പറഞ്ഞു. വധശിക്ഷ സംവിധാനം തെറ്റുകൂടാത്തതാകുമെന്നു ഉറപ്പാക്കാന്‍ മാര്‍ഗമില്ലെന്നും ഷാ പറഞ്ഞു. ദയാഹര്‍ജി വളരെ നാളുകളായി പരിഗണിക്കാതെ വച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് അതു തള്ളിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്രപെട്ടെന്ന് തള്ളിക്കളഞ്ഞതിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണ്. വധശിക്ഷ ഭീകരപ്രവര്‍ത്തനത്തെ തടുക്കുന്ന ഒന്നാകുമോ എന്നത് സംശയമാണ്. കുറ്റവാളികളുടെ ദയാഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാട് മാത്രമല്ല, രാഷ്ട്രപതിയുടെയും ശിക്ഷവിധിക്കുന്ന ജഡ്ജിമാരുടെയും കാഴ്ചപ്പാടും സ്വാധീനിക്കും, ഷാ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (12 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (12 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (12 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (13 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (13 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (13 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (13 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (14 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (14 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (14 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (14 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (14 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (14 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (14 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (15 hours ago)

Malayali Vartha Recommends