ചെറുപ്പം മുതല്‍ താന്‍ തന്നെയാണ് തന്റെ വസ്ത്രങ്ങള്‍ കഴുകിയിരുന്നതെന്ന് മോഡി

താന്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളല്ല ധരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഫാഷന്‍ ഡിസൈനര്‍മാരെ കൊണ്ട് രൂപകല്‍പന ചെയ്ത വസ്ത്രങ്ങള്‍ താന്‍ ഉപയോഗിക്കാറില്ല. സാധാരണ രീതിയിലുള്ള വസ്ത്രങ്ങളാണ് ഞാന്‍ ഇഷ്ടപ്പെടുന്നതെന്നും മോഡി പറഞ്ഞു. താന്‍ ലളിതമായ രീതിയിലാണ് വസ്ത്രം ധരിക്കാറുള്ളതെന്നും മോഡി പറഞ്ഞു. അധ്യാപക ദിനത്തോട് അനുബന്ധിച്ച് കുട്ടികളുമായി സംവദിക്കവെ കുട്ടികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ചെറുപ്പം മുതല്‍ എന്റെ വസ്ത്രങ്ങള്‍ ഞാന്‍ തന്നെയാണ് കഴുകിയിരുന്നത്. ഫുള്‍ സ്ലീവ് ഷര്‍ട്ടുകള്‍ കഴുകാന്‍ ഒരുപാട് സമയം വേണ്ടിവരും. അങ്ങനെയാണ് ഹാഫ് സ്ലീവ് ഷര്‍ട്ടുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. അതെന്റെ ജോലിഭാരം കുറച്ചു. അന്നു മുതല്‍ ഞാന്‍ കൂടുതല്‍ ഹാഫ് സ്ലീവ് ഷര്‍ട്ടുകള്‍ ധരിക്കാന്‍ തുടങ്ങി. മാത്രമല്ല ഗുജറാത്തിലെ കാലാവസ്ഥയ്ക്ക് ഹാഫ് സ്ലീവ് കുര്‍ത്തകളാണ് അനുയോജ്യം. അതെപ്പോഴും ശരീരത്തിന് തണുപ്പു നല്‍കും. യാത്രകള്‍ പോകുമ്പോള്‍ കൊണ്ടുപോകാനും ഇത്തരം വസ്ത്രങ്ങളാണ് സൗകര്യം മോഡി വ്യക്തമാക്കി. എപ്പോഴും ലളിതമായ ജീവിതമാണ് സ്വീകരിക്കപ്പെടേണ്ടതെന്നും മോഡി പറഞ്ഞു.
ഞാനെപ്പോഴും നന്നായി വസ്ത്രധാരണം നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. എന്റെ ഒരു സാധാരണ കുടുംബമാണ്. ചെറുപ്പത്തില്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിടാനുള്ള പണം ഇല്ലായിരുന്നു. അതിനാല്‍ ചൂടുള്ള കരിക്കട്ടകള്‍ ഒരു പാത്രത്തിലാക്കി അത് വസ്ത്രത്തിനു മുകളില്‍ വച്ചാണ് ഇസ്തിരിയിട്ടിരുന്നത്. സ്‌കൂള്‍ കാലത്ത് ക്ലാസില്‍ ടീച്ചര്‍ ബാക്കി വച്ചിട്ടുള്ള പോകുന്ന ചോക്ക് കഷ്ണങ്ങള്‍ ഞാന്‍ എടുക്കുമായിരുന്നു. ആ ചോക്ക് കഷ്ണങ്ങള്‍ ഷൂസിനു മുകളില്‍ ഉരച്ചാണ് ഞാന്‍ എന്റെ ഷൂസ് വെളുപ്പിച്ചിരുന്നതെന്നും മോഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























