Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..


പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...


പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..


ഇടയ്ക്കിടെയുള്ള കൂവപ്പള്ളിയിലെ വീട്ടിലെ യാത്ര ഷേര്‍ളിയെ കാണാൻ: ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയതിനെ ചൊല്ലിയും, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും വാക്കേറ്റം; കഴുത്തറുത്ത് ഷേർളിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ്: കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ ഭർത്താവും കുട്ടിയും മരിച്ചെന്ന് അയൽവാസികളോട് പങ്കവച്ചത് ഷേർളി...

എന്തുകൊണ്ട് 2024ലും മോദി കാരണം സിംമ്പിള്‍ പക്ഷേ കോണ്‍ഗ്രസിന് ഇത് ഒരിക്കലും കഴിയില്ല; 2024 ന് ബിജെപി ഒരുക്കം തുടങ്ങി

15 MAY 2022 03:28 PM IST
മലയാളി വാര്‍ത്ത

ത്രിപുരയില്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ രാജി സംസ്ഥാനത്തെ ബിജെപിയെ ഉടച്ചു വാര്‍ക്കുന്നതിന്റെ ഭാഗമായുള്ള കേന്ദ്രത്തിന്റെ നടപടിയാണ്. അത്തരത്തില്‍ ഒരു നടപടി കോണ്‍ഗ്രസിലാണെങ്കില്‍ സാധിക്കുമായിരുന്നോ. വര്‍ഷങ്ങളായി സംഘടനാ സംവിധാനം താറുമാറായ അവസ്ഥയിലുള്ള കോണ്‍ഗ്രസിനെ അടുത്ത തെരെഞ്ഞെടുപ്പില്‍ ബിജെപി ഒരു മുഖ്യ എതിരാളിയായി പോലും കാണുന്നില്ലെന്നതാണ് ഏറെ രസകരമായ വസ്തുത. നരന്തരം അപ്‌ഡേറ്റാകുന്ന ബിജെപി ഓരോതവണയും അവരുടെ നില നിലനില്‍പ്പില്ലെന്ന് എഴുതി തള്ളിയ ഇടങ്ങളില്‍ പോലും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും മത്സരിക്കും എന്ന കാര്യം വെളിപ്പെടുത്തിയത്. അടുത്ത തവണയും അദേഹം മത്സരിച്ചാല്‍ അദേഹം തന്നെയാകും വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി ആകുക.

എന്നാല്‍ മോദി മാത്രം ജയിച്ചാല്‍ മതിയോ ബിജെപിയ്ക്ക് മുഴുവനും ജയം വേണ്ടെ എന്ന് ചോദിക്കുകയാണ് എങ്കില്‍. അതിന് ഇനി എന്തെങ്കിലും അത്ഭുതം നടക്കുകയേ നിവര്‍ത്തിയുള്ളൂ എന്നതാകും ഉത്തരം. വളരെ സജീവ ഇടപെടലുകള്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന എപ്പോഴും അപ്‌ഡേറ്റ് ആകാന്‍ ശ്രമിക്കുന്നൊരു പാര്‍ട്ടിയാണ് ബിജെപി. അധികാരം പിടിച്ച ഇടങ്ങളില്‍ നിന്നും അധികാരം കൈവിടരുത് എന്ന നിശ്ചയധാര്‍ട്യം ആ പാര്‍ട്ടിയ്ക്ക് ഉണ്ട് എന്നു വേണം കരുതാന്‍. എന്തായാലും 2024 ലെ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള നീക്കങ്ങള്‍ ഇപ്പോഴേ ബിജെപി തുടങ്ങിക്കഴിഞ്ഞു. അടിത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല. എതിര്‍ ക്യാമ്പിലെ വമ്പന്‍ സ്രാവുകളെ വലയിട്ടു പിടിക്കലും ബിജെപിയുടെ പ്രധാന തന്ത്രമാണ്. പണ്ട് കോണ്‍ഗ്രസിനുവേണ്ടി പോരാടിയ പലരും ഇന്ന് ബിജെപി ക്യാമ്പിലുണ്ട്. അതും സാധാരണക്കാരായല്ല കേന്ദ്ര മന്ത്രിമാരായും മുഖ്യ മന്ത്രിമാരായുമൊക്കെ ഉണ്ട്. ഇങ്ങനെ ഒരു സ്വീകാര്യത കോണ്‍ഗ്രസില്‍ ഒരിക്കലും ലഭിക്കില്ല. ആ പാര്‍ട്ടിയില്‍ അണികളേക്കാള്‍ കൂടുതല്‍ നേതാക്കളാണ് എന്നാണ് പൊതുവെ തമാശയായി പറയാറുള്ളത്.

എന്തായാലും നാം ഇവിടെ നോക്കാന്‍ പോകുന്നത്. ഇത്തരത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് എത്തി മുഖ്യമന്ത്രിമാരായ ചില നേതാക്കളെയാണ്. നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നുണ്ട്. എല്ലായിടത്തും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നവരാണ് മുഖ്യമന്ത്രിമാര്‍. രസകരമാണ് വടക്കുകിഴക്കന്‍ മേഖലയിലെ ബിജെപിയുടെ രാഷ്ട്രീയക്കളികള്‍....

അസമിലെ മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ. കഴിഞ്ഞ വര്‍ഷം അസമിന്റെ 15ാം മുഖ്യമന്ത്രിയായിട്ടാണ് ശര്‍മ അധികാരമേറ്റത്. സര്‍ബാനന്ദ സോനോവാളിന് പകരക്കാരനായിട്ടാണ് ശര്‍മ എത്തിയത്. കോണ്‍ഗ്രസ് നേതാവിയിരുന്നു ശര്‍മ. 2015ലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അസമില്‍ ബിജെപിക്ക് നേട്ടമായത് ശര്‍മയുടെ പ്രചാരണമായിരുന്നു. അത്തരത്തിലുള്ള നഷ്ടങ്ങളെ നഷ്ടമായി കാണാത്തതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പരാചയം.

അസമിലെ ജലുക്ബാരി മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് ഹിമന്ത ബിശ്വ ശര്‍മ എംഎല്‍എയായത്. തുടര്‍ച്ചയായ അഞ്ച് തവണ ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ച നേതാവാണ് ഇദ്ദേഹം. കോണ്‍ഗ്രസിലായിരുന്നപ്പോഴും ബിജെപിയിലെത്തിയപ്പോഴും അദ്ദേഹത്തെ മണ്ഡല വാസികള്‍ അദേഹത്തെ കൈവിട്ടില്ല. സോനോവാള്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അദേഹം. 2021ലെ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടിനാണ് ശര്‍മ ജയിച്ചത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ സഖ്യമായ എന്‍ഇഡിഎയുടെ കണ്‍വീനര്‍ കൂടിയാണ് ശര്‍മ. മേഖലയില്‍ ബിജെപിക്ക് സ്വാധീനം ലഭിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവ് കൂടിയാണ് ശര്‍മ. ബിജെപിയുടെ അജണ്ടകള്‍ ഒരോന്നായി അദ്ദേഹം അസമില്‍ നടപ്പാക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായെങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിച്ചില്ല.

അടുത്തത് മണിപ്പൂരിലെ മുഖ്യമന്ത്രിയാണ് എന്‍ ബിരേന്‍ സിങ്. 2016ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഇദ്ദേഹം തൊട്ടടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഉന്നമിട്ടായിരുന്നു കരുനീക്കിയത്.തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ച മണിപ്പൂരില്‍ 2017ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. ബിരേന്‍ സിങ് ആയിരുന്നു മുഖ്യമന്ത്രി. മണിപ്പൂരില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി കൂടിയാണ് ഇദ്ദേഹം.

ഫുട്‌ബോള്‍ താരമായിരുന്നു ബിരേന്‍ സിങ്. പിന്നീട് അദ്ദേഹം അതിര്‍ത്തി രക്ഷാ സേനയില്‍ ജോലി ചെയ്തു. ശേഷം മാധ്യമപ്രവര്‍ത്തകനായി. കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തി. ഇബോബി സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് മാസങ്ങള്‍ കഴിഞ്ഞാണ് ബിജെപിയില്‍ ചേര്‍ന്നത്. മണിപ്പൂരിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി അദേഹവും മാറി. ഇപ്പോള്‍ രണ്ടാംതവണയും അദ്ദേഹം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം ത്രിപുരയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് മണിക് സാഹയെ ആണ് അടുത്ത ആള്‍. അദ്ദേഹം കോണ്‍ഗ്രസ് നേതാവിയിരുന്നു. രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. 2016ല്‍ ബിജെപിയിലെത്തിയ മണിക് സാഹ 2020ല്‍ ത്രിപുര ബിജെപി സംസ്ഥാന അധ്യക്ഷനായി. ത്രിപുര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായി. ശേഷം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു.

ഇനി നാഗാലാന്റ് മുഖ്യമന്ത്രിയാണ് നിഫിയു റിയോ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹം. 2002ലാണ് കോണ്‍ഗ്രസ് വിട്ടത്. നാഗാലാന്റ് തര്‍ക്കത്തില്‍ മുഖ്യമന്ത്രി എസ്‌സി ജാമിറുമായി ഉടക്കിയാണ് കോണ്‍ഗ്രസ് വിട്ടത്. ശേഷം എന്‍പിഎഫില്‍ ചേര്‍ന്നു. ഇക്കാലത്താണ് കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായതും നാഗാലാന്റ് ഭരണത്തില്‍ തുടര്‍ച്ചയായി അസ്ഥിരതയുണ്ടായതും. 2013ല്‍ നാഗാലാന്റ് മുഖ്യമന്ത്രിയായി. 2018ല്‍ എന്‍പിഎഫ് ബിജെപി സഖ്യം തകര്‍ന്നതോടെ റിയോ എന്‍ഡിപിപിയില്‍ ചേര്‍ന്നു. ശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കുകയായിരുന്നു.

ഇതുതന്നെയാണ് ബിജെപിയുടെ വിജയം അതൊരു വര്‍ഗീയ പാര്‍ട്ടിയാണ് എന്ന ആരോപണം നിരന്തരം ഉയര്‍ത്തി പ്രതിരോധിച്ചാപോലും പിടിച്ചു കെട്ടാന്‍ കഴിയാത്ത ഒരു വന്‍ പാട്ടി സംവിധാനമായി ബിജെപി മാറി എന്നത് കോണ്‍ഗ്രസ് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇനി പുതിയ തന്ത്രങ്ങള്‍ പയറ്റിയാലേ പിടിച്ചു നില്‍ക്കാനാകും. അതെങ്ങനാ ആധ്യം അവര്‍ ഒരു അധ്യക്ഷനെ തീരുമാനിക്കട്ടേ അല്ലേ....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (4 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (4 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (5 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (5 hours ago)

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം  (6 hours ago)

നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി  (6 hours ago)

കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം യാത്രകള്‍ പുതിയ പരിഷ്‌കാരത്തില്‍ വരുമാനം കോടികള്‍  (6 hours ago)

വീട്ടിലെത്തിയ പുലിയെ പിടികൂടി വീട്ടമ്മ  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണസംഘം ഏഴു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും  (7 hours ago)

അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 റണ്‍സിന്‍റെ തോല്‍വി  (7 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രാഹുൽ ഈശ്വർ രംഗത്ത്  (7 hours ago)

മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (7 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിയമപരമായ നടപടിക്ക് പാർട്ടി എതിരല്ലെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ല  (7 hours ago)

Malayali Vartha Recommends