Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാടകയിനത്തില്‍ 872 രൂപ മാത്രം നല്‍കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ പ്രശാന്തിന്റെ 'ക്ലീന്‍ ഇമേജിന്' മങ്ങലേല്‍പ്പിക്കാന്‍ ബിജെപി.. തര്‍ക്കങ്ങള്‍ക്കൊടുവില്‍ വി.കെ. പ്രശാന്ത് എംഎല്‍എ ഓഫീസ് മാറുന്നു..


വെനിസ്വേലൻ തീരത്ത് നിന്ന് ഒരു എണ്ണ ടാങ്കറിന് അകമ്പടി സേവിക്കാൻ റഷ്യൻ 'അന്തർവാഹിനിയും മറ്റ് നാവിക ആസ്തികളും'.. കടലിലിറങ്ങി കളിച്ച് റഷ്യയും? ടാങ്കര്‍ കപ്പല്‍ വളഞ്ഞ് റഷ്യ..


തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം..ശബരിമല സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും.. ശബരിമല സ്വര്‍ണ്ണക്കൊള്ളയും കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളും..


വാഹനാപകടത്തിൽ മരിച്ച ഭിക്ഷാടകന്റെ ഭാണ്ഡത്തിൽ..നാലര ലക്ഷം രൂപ...നിരോധിച്ച 2,000 രൂപയുടെ നോട്ട് മുതൽ വിദേശ കറൻസികൾ വരെ കൂട്ടത്തിലുണ്ടായിരുന്നു...


എം.വി.നികേഷ് കുമാറിനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ..ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ടെന്നും വി ഡി.. എല്ലാ ദിവസവും പത്ത് കാർഡ് ഇറക്കുകയാണ്..

അദ്ധ്യാപിക ഇന്റർനെറ്റിൽ നിന്നും ജിംനേഷ്യം പരീശീലകന്റെ നമ്പർ തപ്പിയെടുത്തു; പരിശീലനത്തിനിടെ ഇരുവരും സൗഹൃദത്തിലായി; ഇടയ്ക്കു വച്ച് അദ്ധ്യാപികയ്‌ക്ക്‌ പരീശീലകനോട് അകൽച്ച; സൗഹൃദം തുടരാൻ താൽപര്യമില്ലെന്ന് തുറന്നടിച്ചതോടെ പരീശീലകൻ തളർന്നു; പ്രശ്നം പരിഹരിക്കാനെത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്! അധ്യാപികയെ കാറിനകത്ത് വലിച്ചിട്ട് ശ്വാസം മുട്ടിച്ച് കൊന്നു തള്ളി; പ്രതിയെ പിടിക്കൂടിയത് ഇങ്ങനെ

26 JUNE 2022 07:32 PM IST
മലയാളി വാര്‍ത്ത

More Stories...

പൊലീസുകാര്‍ വസ്ത്രം വലിച്ചുകീറി മര്‍ദിച്ചെന്ന് ബിജെപി പ്രവര്‍ത്തക; സ്വയം വസ്ത്രങ്ങള്‍ വലിച്ചു കീറുകയും പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയുമായിരുന്നെന്ന്

ഏറ്റവും കൂടുതൽ കാലം കർണാടകയിൽ മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവെന്ന ബഹുമതി സിദ്ധരാമയ്യയ്ക്ക്...

ഡൽഹിയിലെ പള്ളിക്ക് സമീപം കൈയേറ്റങ്ങൾ പൊളിക്കുന്നതിനിടെ പോലീസിന് നേരെ കല്ലെറിഞ്ഞു, അഞ്ച് പേർക്ക് പരിക്ക്

ഐഎസ്ആർഒയുടെ പിഎസ്എൽവി -സി 62 വിന്റെ വിക്ഷേപണം ഈ മാസം 12ന്... ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10.17ന് പിഎസ്എൽവി -സി 62 കുതിച്ചുയരും

അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

കോളജ് അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു. ഗോവയിൽ നടന്ന സംഭവത്തിൽ ജിംനേഷ്യം പരീശീലകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാ‌ഴ്‌ചയാണു കൊലപാതകം നട‌ന്നത്. ഖണ്ടോല ഗവ. കോളേജിലെ പ്രഫസർ ഗൗരി ആചാരി(35) യുടെ കൊലപാതകത്തിൽ മഹാരാഷ്ട്ര സ്വദേശി ഗൗരവ് ബിദ്ര (36)യാണ് പിടിയിലായി. യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയതിന് ഇയാളുടെ പേരിൽ കേസുണ്ട്.

കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെ കോളജിലേക്കു പോയ മകളെ കാണാനില്ലെന്ന് ഗൗരി ആചാരിയുടെ മാതാവ് പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗൗരവ് ബിദ്രയെ പിടിക്കൂടി . ഗൗരവിന് ഭാര്യയും ഒരു കുട്ടിയും ഉണ്ടെത്രെ. ഫിറ്റ്നെസ് പരിശീലകനാണ് പ്രതി. അണ്ടർ–19 ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പരിശീലനം ഇയാൾ നൽകിയിരുന്നു. ഒരുമാസം മുന്നേ ഗോവ പൊലീസിന്റെ ഭീകരവിരുദ്ധ സേന(എടിഎസ്)യിലെ അംഗങ്ങൾക്കും പരിശീലനം കൊടുത്ത വ്യക്തിയാണ് ഇയാൾ.

ഗൗരിയുടെ മാതാവ് പരാതി നൽകിയതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഗൗരി സഞ്ചരിച്ചിരുന്ന കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഗൗരിയെ ആരോ അപായപ്പെടുത്തിയതായി പൊലീസിന് മനസിലായത്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും കാറിൽ ഉണ്ടായിരുന്നു. ഗൗരവ് ബിദ്രയുടെ മൊബൈൽ നമ്പറിൽ നിന്നും നിരന്തരം ഫോൺവിളികളും സന്ദേശങ്ങളുമെത്തിയിരുന്നു.

ഇതെല്ലാം മനസിലായതോടെ ഗൗരി ആചാരിയുമായി സൗഹൃദമുണ്ടെന്ന് സമ്മതിച്ചു. എന്നാൽ ഗൗരിയുടെ കാണാതാകലിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ഗൗരവ് പൊലീസിനോട് പറഞ്ഞത്. പൊലീസ് സ്റ്റേഷനിൽ വിശദമായ ചോദ്യം ചെയ്തപ്പോൾ ഗൗരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായി ബിദ്ര സമ്മതിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.

2021ൽ ഗൗരി ഇന്റർനെറ്റിൽ നിന്നും ഗൗരവ് ബിദ്രയുടെ വിലാസം ശേഖരിച്ചു . ഗൗരവ് ബിദ്രയുടെ കീഴിൽ പരിശീലനം ആരംഭിച്ചു. വൈകാതെ ഇരുവരും സൗഹൃദത്തിലായി. കഴിഞ്ഞ മാസം മുതൽ ഗൗരവുമായുള്ള സൗഹൃദം തുടരാൻ താൽപര്യമില്ലെന്ന് ഗൗരി പറഞ്ഞു. ഇത് അയാൾക്ക് ദേഷ്യമായി. പലവട്ടം കാണാനും സംസാരിക്കാനും ബിദ്ര ശ്രമിച്ചു. പക്ഷേ ഗൗരി തയാറായില്ല.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.30ന് ഗൗരിയുടെ വീടിന് സമീപം ഗൗരവ് എത്തി. 6.30ന് റോഡരികിൽ കാർ പാർക്ക് ചെയ്യുന്നതിനിടെ ഗൗരിയുടെ സമീപം ഗൗരവ് എത്തി. കാറിൽ നിന്നിറങ്ങാൻ ഗൗരി ശ്രമിച്ചു. എന്നാൽ കാറിനുള്ളിലേക്ക് തള്ളിയിട്ട് അവരുമായി സംസാരിക്കാനായിരുന്നു ശ്രമം. വാക്കുതർക്കം കടുത്തപ്പോൾ കാറിന്റെ വാതിലുകൾ അടച്ചിട്ട് ഗൗരിയെ ശ്വാസം മുട്ടിച്ച് കൊന്നു.

മരണം ഉറപ്പായതോടെ മൃതദേഹവുമായി ഗൗരവ് കാറോടിച്ചു പോയി. തുടർന്ന് കോര്‍ലിമിലെ പാര്‍ക്കിന് സമീപം നിർത്തിയിട്ടിരുന്ന തന്റെ എസ്‌യുവിലേക്ക് മൃതദേഹം മാറ്റി ഓൾഡ് ഗോവയിലെ ബൈപ്പാസ് റോഡിന് സമീപത്തെ കാട്ടിൽ ഉപേക്ഷിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 minute ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും കിഴക്കൻ ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം; വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (7 minutes ago)

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി നീട്ടി; 14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി നീട്ടിയത്  (10 minutes ago)

ആലപ്പുഴയില്‍ അപകടത്തില്‍ മരിച്ച ഭിക്ഷാടകന്റെ സഞ്ചിയിലെ സമ്പാദ്യം കണ്ട് ഞെട്ടി പൊലീസ്  (15 minutes ago)

ചോരത്തിളപ്പിൽ മലകയറാൻ വേഷം മാറിയ 36കാരി മഞ്ജുവിന്റെ അവസ്ഥ  (25 minutes ago)

ആ ഓഫീസ് വികെ പ്രശാന്ത് ഒഴിയുമ്പോള്‍  (33 minutes ago)

കോണ്‍ഗ്രസ് പറഞ്ഞാല്‍ എവിടെയും മത്സരിക്കുമെന്ന് സന്ദീപ് വാര്യര്‍  (36 minutes ago)

America പുടിന്റെ പടപ്പുറപ്പാടിൽ ഞെട്ടി ട്രംപ്  (42 minutes ago)

ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...  (49 minutes ago)

പ്രസവത്തിനിടെ വയറ്റില്‍ തുണി മറന്നുവെച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി  (1 hour ago)

പനോരമ സ്റ്റുഡിയോസും നിവിന്‍ പോളിയും ഒന്നിക്കുന്നു  (1 hour ago)

പൊലീസുകാര്‍ വസ്ത്രം വലിച്ചുകീറി മര്‍ദിച്ചെന്ന് ബിജെപി പ്രവര്‍ത്തക; സ്വയം വസ്ത്രങ്ങള്‍ വലിച്ചു കീറുകയും പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയുമായിരുന്നെന്ന്  (1 hour ago)

അശ്വമേധം 7.0 കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനം സംസ്ഥാനതല ഉദ്ഘാടനം  (1 hour ago)

SABARIMALA ആദ്യം എത്തുന്നത് അമിത് ഷാ;  (1 hour ago)

Beggar Accident പണം കോടതിയെ ഏല്പിക്കും  (2 hours ago)

Malayali Vartha Recommends