50 ലക്ഷത്തിന്റെ കുതിരയും പൂച്ചയും... ബോളിവുഡ് നടി ജാക്വിലിൻ ഫെര്‍ണാണ്ടസ് കുടുങ്ങി... ഇ.ഡി തൂക്കിയെടുക്കും...

215 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിചേര്‍ത്തു. കുപ്രസിദ്ധ തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ കേസിലാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. നടിക്കെതിരായ കുറ്റപത്രം ഇ.ഡി. സംഘം കോടതിയില്‍ സമര്‍പ്പിച്ചു. നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സുകേഷ് ചന്ദ്രശേഖര്‍ തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഗുണഭോക്താവായിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍.
സുകേഷ് ഒരു തട്ടിപ്പുകാരനാണെന്ന് ഇവര്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നതായും അന്വേഷണസംഘം പറയുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. സംഘം നടിയെ പലതവണ ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ്, നടിക്ക് പത്ത് കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടിയെ ചോദ്യം ചെയ്യുകയും ഏഴ് കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് 5.71 കോടി രൂപ മൂല്യം വരുന്ന സമ്മാനങ്ങൾ സുകേഷ് ജാക്വിലിന് നൽകിയിരുന്നു. 52 ലക്ഷം രൂപയുടെ കുതിര, ഒൻപത് ലക്ഷം രൂപയുടെ പേർഷ്യൻ പൂച്ച എന്നിവ സമ്മാനങ്ങളിൽ ഉൾപ്പെടുന്നു.
താരത്തിന്റെ കുടുംബാംഗങ്ങൾക്കും വലിയ തുകകൾ സുകേഷ് നൽകിയിരുന്നതായും ഇഡി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് എട്ട് പേരാണ് അറസ്റ്റിലായത്. സുകേഷിന്റെ ഭാര്യയും മലയാളി നടിയുമായ ലീന മരിയ പോളും ഇതിൽ ഉൾപ്പെടുന്നു. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 215 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ നേരത്തെ അറസ്റ്റിലായത്.
ജയിലിലായിരുന്ന ശിവീന്ദര്‍ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖര്‍ 215 കോടിയോളം രൂപ തട്ടിയെന്നാണ് കണ്ടെത്തല്‍. നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ അദിതി സിങ്ങില്‍ നിന്ന് പണം കൈക്കലാക്കിയത്. ഡല്‍ഹിയില്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പന്‍ തട്ടിപ്പുകള്‍ നടത്തിയത്.
ഡൽഹിയിലെ വ്യവസായിയുടെ ഭാര്യയിൽ നിന്ന് സ്പൂഫ് കോളുകൾ വഴി 215 കോടി രൂപ തട്ടിയെടുത്തെന്നാണ് സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണം. സുകേഷ് ഡൽഹി ജയിലിൽ കഴിയവേ, പ്രധാനമന്ത്രിയുടെ ഓഫീസിലെയും നിയമമന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥനെന്ന വ്യാജേന ഇവരിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ജയിലിലായിരുന്ന വ്യവസായിക്ക് ജാമ്യം ലഭ്യമാക്കാൻ സഹായിക്കാമെന്ന് വാഗ്ദ്ധാനം നൽകിയായിരുന്നു പണം തട്ടിയത്.
കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തുന്ന 32-ഓളം കേസുകളാണ് സുകേഷിനെതിരേ നിലവിലുള്ളത്. സി.ബി.ഐ, ഇ.ഡി, ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളും വിവിധ സംസ്ഥാനങ്ങളിലെ പോലീസും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ശ്രീലങ്കൻ നടിയും മോഡലുമായ ജാക്വിലിൻ 2009ലാണ് സിനിമയിലെത്തിയത്. ഹൗസ് ഫുൾ, മർഡർ2, കിക്ക്, ഡിഷൂം തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha