നിര്‍ത്തിയിട്ട ട്രെയിനിനു പുറത്തു കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി വെന്തു മരിച്ചു

സെല്‍ഫി ഭ്രമം ജീവനെടുത്തു. നിര്‍ത്തിയിട്ട ട്രെയിനിനു പുറത്തു കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി വെന്തു മരിച്ചു. കഞ്ജുമാാര്‍ഗിലെ സെന്റ് സേവിയേഴ്‌സ് സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി സാഹില്‍ ചന്ദ്രകാന്ത് ഈശ്വര്‍കറിനാണ് സെല്‍ഫി ഭ്രമം മൂലം ജീവന്‍ നഷ്ടപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സമീപത്ത് ഫുട്‌ബോള്‍ കളിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം വന്നതായിരുന്നു ബാലന്‍. ബാലന് അപകടം സംഭവിച്ചതി പിന്നീട് പൊലീസുകാര്‍ അമ്മയെ വിളിച്ചറിയിക്കുകയായിരുന്നു. ബോധം മറയുന്നതിന് മുമ്പ് ബാലന്‍ തന്നെയാണ് പൊലീസുകാര്‍ക്ക് അമ്മയുടെ നമ്പര്‍ നല്‍കിയതെന്ന് റെയില്‍വേ പൊലീസ് അധികൃതര്‍ അറിയിച്ചു.
നിര്‍ത്തിയിട്ട ട്രെയിനിനു മുകളില്‍ കയറി കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ സാഹില്‍ അബദ്ധത്തില്‍ തലയ്ക്കു മുകളിലൂടെ കടന്നുപോവുന്ന ഹൈ വോള്‍ട്ടേജ് വൈദ്യുതി ലൈനില്‍ സ്പര്‍ശിച്ചതാണ് എന്നാണ് കൂട്ടുകാര്‍ പറഞ്ഞതെന്ന് അമ്മ അറിയിച്ചു. വിവരമറിഞ്ഞ് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























