മരുമകളും മൂന്നു പേരക്കുട്ടികളും പൊള്ളലേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്‍ എംപി അറസ്റ്റിലായി

മരുമകളും മൂന്നു പേരക്കുട്ടികളും വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍, തെലങ്കാനയിലെ കോണ്‍ഗ്രസ് മുന്‍ എംപി സിരിസില രാജയ്യ (62)യെ പൊലീസ് അറസ്റ്റ് ചെയ്തു. രാജയ്യയുടെ ഭാര്യ മാധവിയും മകന്‍ അനില്‍കുമാറും അറസ്റ്റിലായിട്ടുണ്ട്.
ഇന്നലെ രാവിലെ വാറംഗല്‍ ഹനംകോട്ടയിലെ വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിലുണ്ടായ തീപിടിത്തത്തില്‍ രാജയ്യയുടെ മകന്‍ അനില്‍കുമാറിന്റെ ഭാര്യ എസ്. സരിക, പേരക്കുട്ടികളായ അഭിനവ് (ഏഴ്), ഇരട്ടകളായ അയാന്‍, ശ്രിയാന്‍ (മൂന്ന്) എന്നിവരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാജയ്യയും ഭാര്യയും മകനും സംഭവസമയം വീട്ടിലുമുണ്ടായിരുന്നു. 21നു നടക്കുന്ന വാറംഗല്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്ന രാജയ്യയെ സംഭവത്തെ തുടര്‍ന്നു മാറ്റി. മുന്‍മന്ത്രി സര്‍വേ സത്യനാരായണയാണ് പുതിയ സ്ഥാനാര്‍ഥി. സരികയുടെ കിടപ്പുമുറിയില്‍നിന്നു പാചകവാതക സിലിണ്ടര്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
സരിക ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ സംശയമുണ്ടെന്നും സരികയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഭര്‍ത്താവും അമ്മായിയമ്മയും സരികയോടു വളരെ ക്രൂരമായാണു പെരുമാറിയിരുന്നതെന്ന് അയല്‍വാസികളും പറയുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നാരോപിച്ച് സരിക 2013ല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ പ്രശ്‌നത്തില്‍ രാജയ്യയുടെ ഹനംകോട്ട റവന്യൂകോളനിയിലെ വീടിനു മുന്നില്‍ സരിക സത്യഗ്രഹമിരുന്നതോടെ പ്രശ്‌നം വനിതാസംഘടനകള്‍ ഏറ്റെടുത്തിരുന്നു. ഹൈദരാബാദില്‍ എന്‍ജിനീയറിങ്ങിനു പഠിക്കുമ്പോഴാണ് അനിലും സരികയും പ്രണയത്തിലായത്. 2002ല്‍ റജിസ്റ്റര്‍ വിവാഹം ചെയ്ത ഇവര്‍ 2006ല്‍ ആചാരപ്രകാരം വിവാഹിതരായി . രാവിലെ ആറരയോടെ സ്ഥലത്തെത്തിയ അഗ്‌നിശമന സേനയാണ് തീയണച്ചത്. അപ്പോഴേക്കും അമ്മയും മക്കളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നാലു മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























