Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇരട്ടകള്‍ മോഡിയെ വെട്ടും... ബിഹാറില്‍ മോഡി പ്രഭാവത്തിന് മങ്ങലേറ്റു എന്ന് എക്‌സിറ്റ് പോളുകള്‍; ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഒരുമിച്ച മഹാസഖ്യം മോഡിയെ തകര്‍ക്കും

05 NOVEMBER 2015 10:51 PM IST
മലയാളി വാര്‍ത്ത.

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ചേര്‍ന്ന ഇരട്ടകള്‍ ഒരുമിച്ച മഹാസഖ്യം മോഡിയെ തകര്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ബിഹാറില്‍ വിവിധ ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചതോടെയാണ് ദേശീയ ചാനലുകള്‍ സര്‍വേഫലങ്ങള്‍ പുറത്തുവിട്ടു തുടങ്ങിയത്. ബിഹാറില്‍ മോദി പ്രഭാവത്തിന് മങ്ങലേറ്റു എന്നാണ് എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്. ബിഹാറില്‍ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഒരുമിച്ച മഹാസഖ്യം നേട്ടമുണ്ടാക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കം കിട്ടുമെന്ന് ചാണക്യയുടെ സര്‍വ്വേയും പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നല്‍കുമെന്ന് ചാണക്യ പ്രവചിച്ചിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം ബീഹാറില്‍ നടന്നുവെന്ന് തന്നെയാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന പൊതു ചിത്രം.
ഫലം ഞായറാഴ്ച ആണെങ്കിലും ഇന്നത്തെ എക്‌സിറ്റ് പോളില്‍ ബീഹാറിലെ ട്രെന്‍ഡ് അറിയാം; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ ദേശീയ ചാനലുകള്‍ എക്‌സിറ്റ് പോള്‍ ഫലം പ്രഖ്യാപിക്കും; അവസാന മുന്‍തൂക്കം മഹാസഖ്യത്തിനെന്ന് സൂചന
ഇന്ദ്രപ്രസ്ഥം തൂത്തൂവാരി കെജ്രിവാളിന്റെ ചൂല്; 70ല്‍ 67 സീറ്റ് നേടി ആം ആദ്മി; കോണ്‍ഗ്രസ് വട്ടപ്പൂജ്യം; മോദി തരംഗത്തില്‍ വിശ്വസിച്ച ബിജെപിക്ക് തലപൊക്കാനാവാത്ത നാണക്കേട്; കിരണ്‍ ബേദിക്കും തോല്‍വി; വന്‍ വിജയം ഭയപ്പെടുത്തുന്നു, ഒന്നിച്ച് നിന്ന് കാര്യങ്ങള്‍ നേടാമെന്ന് കെജ്രിവാള്‍
ഡല്‍ഹിയില്‍ ആംആദ്മിയുടെ വിജയം സുനിശ്ചിതമെന്ന് സൂചനകള്‍; എല്ലാ തന്ത്രങ്ങളും പിഴച്ചതില്‍ പഴിച്ച് മോദിയും അമിത് ഷായും; മോദി തരംഗം നഷ്ടമാകാതിരിക്കാന്‍ മുന്‍കരുതല്‍ കണ്ടെത്താന്‍ അടിയന്തര ചര്‍ച്ചകള്‍; രാജ്യം കാത്തിരുന്ന ഫലം അറിയാന്‍ ഇനി മൂന്ന് നാള്‍
ഒക്ടോബര്‍ നാലാം വാരം

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ
എബിപിനീല്‍സണ്‍
മഹാസഖ്യം130
ബിജെപി108
മറ്റുള്ളവര്‍5
ഇന്ത്യാ ടുഡേ
മഹാസഖ്യം111123
ബിജെപി113127
മറ്റുള്ളവര്‍48
ന്യൂസ് എക്‌സ്
മഹാസഖ്യം135
ബിജെപി95
മറ്റുള്ളവര്‍18
ന്യൂസ് നേഷന്‍
മഹാസഖ്യം123127
ബിജെപി112116
മറ്റുള്ളവര്‍35
ടൈംസ് നൗഇന്ത്യാ ടിവിസിവോട്ടര്‍
മഹാസഖ്യം112132
ബിജെപി101121
മറ്റുള്ളവര്‍614
ആജ്തക്
മഹാസഖ്യം117
ബിജെപി120
മറ്റുള്ളവര്‍6
ചാണക്യ
മഹാസഖ്യം83
ബിജെപി155
മറ്റുള്ളവര്‍5
ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യമോ, അതോ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യമോ അടുത്ത അഞ്ചു വര്‍ഷം ബിഹാര്‍ ഭരിക്കുക എന്ന ഏകദേശധാരണയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഏറക്കുറെ ശരിയായ പ്രവചനമാണു നടത്തിയത്. അതുകൊണ്ട് തന്നെ വലിയ ഏറ്റക്കുറച്ചില്‍ ഇല്ലാതെ ബീഹാറിലും എക്‌സിറ്റ് പോള്‍ ഫലത്തിന് അനുസരിച്ച ഭരണം ഉണ്ടാകുമെന്ന് തന്നെയാണ് പൊതുവില്‍ ഉയരുന്ന പ്രതീക്ഷ. എന്നാല്‍ എക്‌സിറ്റ് പോളിലും വലിയ വിജയമാണ് നിതീഷ് കുമാറും ലാലു പ്രസാദും പ്രതീക്ഷിക്കുന്നത്. ഇഞ്ചോടിഞ്ഞ് പോരാട്ടമെന്ന ഫലങ്ങളെ അവര്‍ അംഗീകരിക്കുന്നില്ല. 190ലധികം സീറ്റുകള്‍ മഹാ സഖ്യം നേടുമെന്നാണ് ലാലുവിന്റെ പ്രതികരണം. ഇതിന് ഡല്‍ഹി തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ആധാരം.
ഡല്‍ഹിയില്‍ ആംആദ്മി മുന്‍തൂക്കം നേടി അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലം. എന്നാല്‍ രണ്ട് സീറ്റിലൊഴികെ എല്ലായിടത്തും അരവിന്ദ് കെജ്രിവാളിന്റെ ആളുകള്‍ വിജയിച്ചു. ഇതാകും ബീഹാറിലും നടക്കുകയെന്നും ലാലുവും നിതീഷും പറയുന്നു. നിതീഷ് തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്നും ലാലു ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ അവകാശവാദങ്ങളെ ബിജെപി തള്ളിക്കളയുന്നു. ബീഹാറില്‍ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് അമിത് ഷാ ഇപ്പോഴും പറയുന്നത്. നരേന്ദ്ര മോദി ഫാക്ടര്‍ കരുത്താകുമെന്ന് തന്നെയാണ് വിലയിരുത്തല്‍. എന്നാല്‍ മറ്റ് നേതാക്കളാരും ഈ ആത്മവിശ്വാസം പങ്കുവയ്ക്കുന്നില്ല.
പ്രചാരണത്തിന്റെ തുടക്കത്തില്‍ ബിജെപിയും സഖ്യകക്ഷികളുമായിരുന്നു മുന്നിലെങ്കില്‍, അവസാനഘട്ടമായപ്പോള്‍ അതായിരുന്നില്ല സ്ഥിതി. നിതീഷ്‌കുമാറിന്റെ ജനതാദളും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും ചേര്‍ന്ന \'മഹാസഖ്യം\' വ്യക്തമായി മുന്നേറി. ഇത് തന്നെയാണ് എക്‌സിറ്റ് പോളിലും പ്രതിഫിലിക്കുന്നത്. ആദ്യത്തെ ആത്മവിശ്വാസം ബിജെപി നേതാക്കള്‍ പ്രകടിപ്പിക്കുന്നുമില്ല. ബിഹാറില്‍ വിജയിച്ചാല്‍ ആരാകും മുഖ്യമന്ത്രി എന്നു പറയാതെയാണ് ബിജെപി പ്രചാരണം നടത്തിയത്. മഹാരാഷ്ട്രയിലും ഹരിയാനയിലും പയറ്റിയ ഈ തന്ത്രം ബിഹാറില്‍ പരാജയപ്പെട്ടു. ഒപ്പം അസഹിഷ്ണുതാ വാദമയുര്‍ത്തിയുള്ള പ്രചരണങ്ങളുമെന്നാണ് എക്‌സിറ്റ് പോള്‍ നല്‍കുന്ന സൂചന. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് ബിജെപിക്ക് കൂടുമെന്നാണ് എക്‌സിറ്റ് പോള്‍ നല്‍കുന്ന സൂചന. നേരത്തെ നിതീഷ് സഖ്യത്തിന്റെ ഭാഗമായാണ് ബിജെപി മത്സരിച്ചത്. ഇപ്പോള്‍ ഒറ്റയ്ക്ക് മത്സരിച്ചിട്ടും നൂറിലേറെ സീറ്റ് കിട്ടുമെന്നത് നേട്ടമായും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ ലോക്‌സഭയില്‍ ഏകപക്ഷീയമായ ജയം ബിജെപിയെ കൈവിട്ടുപോയി. അന്ന് നിതീഷും ലാലുവും വെവ്വേറെയാണ് മത്സരിച്ചത്. ഇവര്‍ ഒരുമിച്ചത് തന്നെയാണ് ഫലത്തെ സ്വാധിനിക്കുന്നത് എന്നാണ് എക്‌സിറ്റ് പോള്‍ നല്‍കുന്ന സൂചന.
മുഖ്യമന്ത്രി എന്ന നിലയില്‍ നിതീഷ് കുമാറിന്റെ ജനപ്രീതി അല്‍പ്പവും കുറഞ്ഞിട്ടില്ല. മാത്രമല്ല, ബിഹാറിയോ ബാഹ് റിയോ (പുറത്തുനിന്നുള്ളയാള്‍) എന്ന നിതീഷിന്റെ ചോദ്യം ഏറ്റുവെന്നാണ് എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നതും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിദേശ പൗരത്വ പ്രശനം ഉയര്‍ത്തിയുള്ള പ്രചരണവും ബിജെപിക്ക് ഗുണകരമായില്ല. ബിജെപിയുടെ മുഖ്യപ്രചാരകനായിരുന്ന പ്രധാനമന്ത്രി, ബിഹാറുകാരുടെ ഡിഎന്‍എയെ പരിഹസിച്ചു തുടങ്ങിയ പ്രചാരണം തെറ്റായ ദിശയിലേക്കാണു നീങ്ങുന്നതെന്നു കണ്ടു വിഷയങ്ങള്‍ പൊടുന്നനെ മാറ്റുകയായിരുന്നു. എന്നാല്‍, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് സംവരണനയം പുനഃപരിശോധിക്കും എന്നു പറഞ്ഞതോടെ ബിജെപി തികച്ചും പ്രതിരോധത്തിലായി.
വിദേശത്തായിരുന്ന നരേന്ദ്ര മോദി തിരിച്ചെത്തി സംവരണ നയം മാറ്റില്ല എന്നു പറഞ്ഞതിനിടെ രണ്ടു ഘട്ടം വോട്ടെടുപ്പു കഴിഞ്ഞുപോയി. പിന്നീട് ബീഫും ദാദ്രിയുമെല്ലാം ഉണ്ടാക്കിയ കോലാഹലങ്ങള്‍ ബിജെപിക്ക് തിരിച്ചിയായെന്ന് വേണം എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടത്. നിതീഷിനെതിരെ ബിജെപി ഉന്നയിച്ച അഴിമതി ആരോപണങ്ങളൊന്നും ഫലപ്രദമായില്ല. പത്തു വര്‍ഷത്തിനിടയില്‍ ബിഹാറിനെ പുരോഗതിയുടെ പാതയിലൂടെ വളരെയേറെ മുന്നോട്ടു നയിച്ച നിതീഷിനെ നല്ല ഭരണത്തിന്റെ പ്രതീകം എന്ന നിലയില്‍ സുശാസന്‍ ബാബു എന്നാണു ബിഹാറികള്‍ വിളിക്കുന്നത്. ലാലുനിതീഷ് കൂട്ടുകെട്ടിലെ ഇരട്ടത്താപ്പും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫിലക്കുന്നുമില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്.
ജാതി രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പിലും കാര്യമായ സ്വാധീനം ചെലുത്തി എന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ദലിതരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കവിഭാഗങ്ങളുംകൂടി ചേര്‍ന്നതാണ് ബിജെപിക്ക് തിരിച്ചടിയാകുന്നതെന്ന് ഭൂരിപക്ഷ സര്‍വ്വേകളും പറയുന്നു. എന്നാല്‍ ഈ വാദമെല്ലാം ചാണക്യ തള്ളിക്കളയുന്നു. യാദവും പിന്നോക്ക വിഭാഗങ്ങളും മോദിയ്‌ക്കൊപ്പമാണെന്നാണ് ചാണക്യയുടെ വിലയിരുത്തല്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (2 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (20 minutes ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (2 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (3 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (4 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (4 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (6 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

Malayali Vartha Recommends