മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി...

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. പരിശോധന നടത്താന്‍ മേല്‍നോട്ട സമിതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡോ.ജോ ജോസഫാണ് പുതിയ ഹര്‍ജി കോടതിയില്‍ ഫയല്‍ ചെയ്തത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന ഏറ്റവുമൊടുവില്‍ നടന്നത് 2010-11 കാലഘട്ടത്തിലാണ്. കേന്ദ്ര ജല കമ്മിഷന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാര്‍ഗരേഖ പ്രകാരം എല്ലാ വലിയ അണക്കെട്ടുകളുടെയും സുരക്ഷാ പരിശോധന പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തേണ്ടതാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ജോ ജോസഫ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്.
"
https://www.facebook.com/Malayalivartha