Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 182 അംഗ നിയമസഭയിലെ 89 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുക.... ഭരണത്തുടര്‍ച്ചയെന്ന ഒറ്റലക്ഷ്യവുമായി ബിജെപി,തിരിച്ചു വരാനൊരുങ്ങി കോണ്‍ഗ്രസ്.. അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ എ.എ.പിക്ക് സാധിക്കുമോയെന്ന് ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം.... ജനവിധി തേടുന്നത് 788 സ്ഥാനാര്‍ത്ഥികള്‍

01 DECEMBER 2022 06:18 AM IST
മലയാളി വാര്‍ത്ത

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 182 അംഗ നിയമസഭയിലെ 89 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുക.... ഭരണത്തുടര്‍ച്ചയെന്ന ഒറ്റലക്ഷ്യവുമായി ബിജെപി,തിരിച്ചു വരാനൊരുങ്ങി കോണ്‍ഗ്രസ്.. അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ എ.എ.പിക്ക് സാധിക്കുമോയെന്ന് ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം.... ജനവിധി തേടുന്നത് 788 സ്ഥാനാര്‍ത്ഥികള്‍


14,382 പോളിംഗ് സ്റ്റേഷനുകളിലായി ഇന്നു രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനുമിടയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ജനവിധി തേടുന്നത് 788 സ്ഥാനാര്‍ത്ഥികളാണ്. ആകെയുള്ള 4.9 കോടി വോട്ടര്‍മാരില്‍ 11.62 ലക്ഷം പുതിയ വോട്ടര്‍മാരാണ്. ബി.ജെ.പിയും കോണ്‍ഗ്രസും എല്ലാ സീറ്റുകളിലും മത്സരിക്കുന്നു.



ആം ആദ്മി പാര്‍ട്ടി 88 സീറ്റുകളിലും ബി.എസ്.പി 57 സീറ്റുകളിലും ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമിന്‍ (എ.ഐ.എം.ഐ.എം) ആറിടത്തുമാണ് മത്സരിക്കുന്നത്. നവംബര്‍ 29ന് അവസാനിച്ച ആദ്യഘട്ട പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രി വാള്‍ തുടങ്ങിയ ഉന്നത നേതാക്കള്‍ പങ്കെടുത്തിരുന്നു.


ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പ്രധാന മണ്ഡലങ്ങള്‍: ഖംഭാലിയ, ഘട്ലോഡിയ, ജാംനഗര്‍ നോര്‍ത്ത്, മോര്‍ബി, സൂറത്ത്, പോര്‍ബന്തര്‍, ദ്വാരക പ്രധാന സ്ഥാനാര്‍ത്ഥികള്‍: ഘട്ലോഡിയയില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും(ബി.ജെ.പി) കോണ്‍ഗ്രസിന്റെ അമീ യാജ്നിക്കുംവിരാംഗയില്‍ ഹാര്‍ദിക് പട്ടേല്‍(ബി.ജെ.പി), ഭരവാദ് ലഖാഭായ് ഭിഖാഭായി(കോണ്‍ഗ്രസ്)ദ്വാരക ജില്ലയിലെ ഖംബാലിയയില്‍ ഇസുദാന്‍ ഗദ്വി (ആംആദ്മിപാര്‍ട്ടി). ഭാവ്നഗര്‍-റൂറലില്‍ മുന്‍ മന്ത്രി പര്‍ഷോത്തം സോളങ്കി (ബി.ജെ.പി), ജസ്ദനില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തിയ ആറ് തവണ എം. എല്‍. എ ആയ കുന്‍വര്‍ജി ഭവാലിയ,ജാംനഗര്‍ നോര്‍ത്തില്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ, കത്തഗ്രാമില്‍ ഗുജറാത്ത് ആം ആദ്മി പാര്‍ട്ടി പ്രസിഡന്റ് ഗോപാല്‍ ഇതാലിയ.



അതേസമയം രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന് 93 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (24 minutes ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (32 minutes ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (37 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (46 minutes ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (2 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (2 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (2 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (3 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (4 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (4 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (4 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (4 hours ago)

Malayali Vartha Recommends