Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 ഇന്ത്യയുടെ സമുദ്ര പ്രതിരോധമേഖലയിലെ പുതിയ കാല്‍വയ്പ്പായ ഐ.എന്‍.എസ് 'വാഗിര്‍' അന്തര്‍വാഹിനി തിങ്കളാഴ്ച രാഷ്ട്രത്തിനു സമര്‍പ്പിക്കും

23 JANUARY 2023 01:34 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ സമുദ്ര പ്രതിരോധമേഖലയിലെ പുതിയ കാല്‍വയ്പ്പായ ഐ.എന്‍.എസ് 'വാഗിര്‍' അന്തര്‍വാഹിനി തിങ്കളാഴ്ച രാഷ്ട്രത്തിനു സമര്‍പ്പിക്കും.


കല്‍വാരി ശ്രണിയില്‍പ്പെട്ട അഞ്ചാം അന്തര്‍വാഹിനിയായ ഐ.എന്‍.എസ്. വാഗിറിന് സമുദ്രോപരിതലത്തിലും അടിത്തട്ടിലും എതിരാളികളെ നേരിടാനുള്ള ശേഷിയുണ്ട്. നിരീക്ഷണം, വിവരശേഖരണം, എന്നീ ദൗത്യങ്ങള്‍ നിറവേറ്റാനും കഴിയും.



അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതി, എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവ് എന്നിവ സവിശേഷതകളാണ്. പ്രതിരോധമേഖലയില്‍ ആത്മനിര്‍ഭര്‍ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി മസ്ഗാവ് കപ്പല്‍ശാലയില്‍ നിര്‍മിച്ച അന്തര്‍വാഹിനിയാണിത്.

നാവികസേനയുടെ പ്രോജക്ട് 75-ന്റെ ഭാഗമായാണ് അന്തര്‍വാഹിനി നിര്‍മിച്ചത്. ഫ്രാന്‍സിലെ നേവല്‍ ഗ്രൂപ്പ് എന്ന കമ്പനിയുമായി ചേര്‍ന്ന് മുംബൈയിലെ മാഗസിന്‍ ഡോക്ക് എന്ന കമ്പനിയാണ് അന്തര്‍വാഹിനി നിര്‍മ്മിച്ചത്.



അതിവേഗ ബാറ്ററി ചാര്‍ജിങ്ങ് സാധ്യമായ ഡീസല്‍ എന്‍ജിന്റെ പിന്‍ബലമുള്ള വാഗിറില്‍ ലോകത്തിലെ തന്നെ മികച്ച സെന്‍സറുകളും സര്‍വൈലന്‍സ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

നിലവില്‍ കല്‍വാരി ശ്രണിയില്‍പ്പെട്ട നാല് അത്യാധുനിക അന്തര്‍വാഹിനികള്‍ നാവികസേനയ്ക്ക് സ്വന്തം. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (9 minutes ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (17 minutes ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (35 minutes ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ധനു രാശി: വിഷുഫലം 2026  (1 hour ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (1 hour ago)

ആന്ധ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം    (2 hours ago)

ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...  (2 hours ago)

തർക്കത്തിനൊടുവിൽ.... വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി... സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു...  (2 hours ago)

തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാനിൽ മരിച്ച നഴ്സിന്റെ സംസ്കാരം നാട്ടിൽ നടന്നു....  (3 hours ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലത്തിൽ ഇത്തവണയും കരുത്തറിയിച്ച് പെൺകുട്ടികൾ..  (3 hours ago)

ഭരത് പി.ജെ. ആന്റണിയുടെ പത്നി അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends