അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍

അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടത്തുന്ന സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരിക്ക് നേരെ പീഡനം നടന്നത്. ഇയാളുടെ മൂന്ന് കൂട്ടാളികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുന്നു. അജയ് കുമാര്‍ എന്ന 54കാരനാണ് അറസ്റ്റിലായ പ്യൂണ്‍. ഉത്തര്‍പ്രദേശിയെ ജൗനപൂര്‍ സ്വദേശിയായ ഇയാള്‍ ഗാസിയാബാദിലാണ് താമസിക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷമായി എംസിഡിയുടെ ഗാസിപുര്‍ സഹദര സോണിലുള്ള സ്‌കൂളില്‍ ജോലി ചെയ്തുവരികയാണ്. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കി അപായപ്പെടുത്താന്‍ ശ്രമം, കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാര്‍ച്ച് 14നാണ് സംഭവം നടന്നത്. അതിനു ശേഷം സ്‌കൂളില്‍ പോകാന്‍ വിമുഖത പ്രകടിപ്പിച്ച കുട്ടി വാര്‍ഷിക പരീക്ഷയും എഴുതിയിരുന്നില്ല.
ഇതേകുറിച്ച് കുട്ടിയുടെ സഹോദരനോട് അധ്യാപിക വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നതെന്ന് പോലീസ് പറയുന്നു. പ്രതി കുട്ടിയെ സ്‌കൂളില്‍ നിന്നും അജ്ഞാതമായ സ്ഥലത്ത് എത്തിച്ച് മയക്കുമരുന്ന് നല്‍കിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും ബുധനാഴ്ചയാണ് പരാതി നല്‍കിയതെന്ന് പോലീസ് വ്യക്തമാക്കി.
കുട്ടിയെ ലാല്‍ ബഹാദുര്‍ ശാസ്ത്രി ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധനയ്ക്ക വിധേയയാക്കി.കൗണ്‍സിലിംഗും നല്‍കി. പരാതി നല്‍കാന്‍ കുട്ടിയുടെ വീട്ടുകാര്‍ ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ നടത്തിയ പരിശ്രമത്തെ തുടര്‍ന്നാണ് പരാതിപ്പെട്ടതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ വനിത കമ്മീഷന്‍ സിറ്റി പോലീസിനും എംസിഡിക്കും സ്‌കൂള്‍ പ്രിന്‍സിപ്പലിനും ക്ലാസ് ടീച്ചര്‍ക്കും നോട്ടീസ് നല്‍കി. മേലധികാരികളെ സംഭവം അറിയിക്കാതിരുന്നതിനാണ് സ്‌കൂള്‍ അധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.
https://www.facebook.com/Malayalivartha