Widgets Magazine
13
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാന്താര 2 ഋഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്‍റെ നിർമാണം ആരംഭിച്ചതുമുതല്‍, കഷ്ടകാലമാണെന്നാണ് സിനിമ ലോകത്തെ സംസാരം... പ്രധാന നടനടക്കം രണ്ട് മരണം, വാഹനാപകടം, സെറ്റ് തകര്‍ന്നു..


നന്തന്‍കോട് കൂട്ടക്കൊല പ്രതി ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം തടവ്..ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍സേവ പരീക്ഷണം...നാലുപേരെ സോംബികളെ പോലെ കൊന്നൊടുക്കി..


പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്ത്യയുടെ ആയുധങ്ങളാണ്.. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ ആയുധ ശക്തിയിൽ ഒന്നാമതായി മാറിയിരിക്കുകയാണ്..


ആദംപുര്‍ വ്യോമത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.. പശ്ചാത്തലത്തിൽ ഒരു മിഗ് -29 ജെറ്റും, കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്ത എസ് -400 ..


വീട്ടുകാർക്ക് വിവാഹത്തിന് താത്പര്യമില്ലെന്ന്: അബിൻ ലാലിൻറെ നിയന്ത്രണം തെറ്റിച്ച ആ സന്ദേശം; നിലവിളി കേട്ട് ഓടിക്കൂടിയവർ കണ്ടത് ചോരയിൽ കുളിച്ച ആനിമോളെ...!

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക്: മന്ത്രി വീണാ ജോര്‍ജ്: പുരുഷന്‍മാര്‍ക്കും കാന്‍സര്‍ സ്‌ക്രീനിംഗ് സംവിധാനം

13 MAY 2025 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

നന്തന്‍കോട് കൂട്ടക്കൊല പ്രതി ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം തടവ്..ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍സേവ പരീക്ഷണം...നാലുപേരെ സോംബികളെ പോലെ കൊന്നൊടുക്കി..

ദുബായി ഫ്ലാറ്റിൽ വിതുര സ്വദേശിനിയുടെ മൃതദേഹം..! കഴുത്തറത്ത നിലയിൽ 26 ക്കാരി കാമുകനെ AIRPORTലിട്ട് പൂട്ടി

എട്ടാം ക്ലാസ്സ്‌ മുതല്‍ താൻ മരണത്തിനായി കാത്തിരിക്കുകയാണ്: ഇത്തവണ വിജയിക്കും! പാലായിൽ ജീവനൊടുക്കിയ നഴ്സിംഗ് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്...

ഇത്തവണ എന്തായാലും ചാവും എട്ടാം ക്ലാസ്സ് മുതല്‍ ചവാൻ തുനിഞ്ഞിറങ്ങി..!സിന്‍ഫയ്ക്ക് സംഭവിച്ചത്, ഈ പെണ്ണിന് ഭ്രാന്തെന്ന്..

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച ഈ ക്യാമ്പയിനിലൂടെ 15.5 ലക്ഷത്തോളം പേര്‍ക്ക് സ്‌ക്രീനിംഗ് നടത്തി. ഇവരില്‍ ആവശ്യമായവര്‍ക്ക് തുടര്‍ പരിശോധനയും ചികിത്സയും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ഈ ക്യാമ്പയിനിലൂടെ നിലവില്‍ 242 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭ ഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാനായതിനാല്‍ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ സാധിക്കും.

പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കും. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. പുരുഷന്‍മാരില്‍ വായ്, മലാശയം, ശ്വാസകോശം, പ്രോസ്റ്റേറ്റ്, കരള്‍ എന്നിവയെ ബാധിക്കുന്ന കാന്‍സറുകളാണ് കൂടുതലായി കാണുന്നത്. പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വ്യായാമമില്ലായ്മ തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങള്‍ പുരുഷന്മാരിലെ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.



പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വായ, ശ്വാസകോശം, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലെ കാന്‍സറിന് പ്രധാന കാരണമാണ്. അതുപോലെ മദ്യപാനം കരള്‍, അന്നനാളം, വായ എന്നിവിടങ്ങളിലെ കാന്‍സറിന് സാധ്യത കൂട്ടുന്നു. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക, ശരീരഭാരം നിയന്ത്രിക്കുക എന്നിവയും പ്രധാനമാണ്.

ശരീരത്തില്‍ ഉണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍ അവഗണിക്കരുത്. അമിതമായി ഭാരം കുറയുക, വിട്ടുമാറാത്ത ചുമ അല്ലെങ്കില്‍ ശബ്ദത്തിലെ മാറ്റം, മലബന്ധം, മൂത്രതടസം, ശരീരത്തിലെ മുഴകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.



ചില കാന്‍സറുകള്‍ പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. അതിനാല്‍, കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനകള്‍ നടത്തുന്നത് രോഗം നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കും. അതിനാല്‍ എല്ലാവരും സ്‌ക്രീനിംഗ് സൗകര്യമുള്ള തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലെത്തി സ്‌ക്രീനിംഗില്‍ പങ്കെടുക്കേണ്ടതാണ്.



സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രി, സ്വകാര്യ ലാബുകള്‍ എന്നിവരും സഹകരിക്കുന്നുണ്ട്. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍പരിചരണവും ലഭ്യമാക്കുന്നതാണ്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പൂര്‍ണമായും സൗജന്യമായിട്ടാണ് പരിശോധന. എപിഎല്‍ വിഭാഗക്കാര്‍ക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kantara Movie തുടങ്ങിയത് മുതൽ ഞെട്ടിക്കുന്ന സംഭവങ്ങൾ,  (1 hour ago)

Nandancode-mass-murder കോടിക്കണക്കിന് സ്വത്തുക്കളുടെ ഉടമ ജയിലിലേക്ക്..  (3 hours ago)

ഉടൻ മുട്ടുമടക്കേണ്ടി വരും.  (3 hours ago)

Adampur air base പാക് ആരോപണം ചീറ്റിപ്പോയി,  (4 hours ago)

മെയ് 10, 11 തീയതികളില്‍ നവജാത പെണ്‍കുട്ടികള്‍ക്കാണ്  (4 hours ago)

വീട്ടുകാർക്ക് വിവാഹത്തിന് താത്പര്യമില്ലെന്ന്: അബിൻ ലാലിൻറെ നിയന്ത്രണം തെറ്റിച്ച ആ സന്ദേശം; നിലവിളി കേട്ട് ഓടിക്കൂടിയവർ കണ്ടത് ചോരയിൽ കുളിച്ച ആനിമോളെ...!  (4 hours ago)

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക്: മന്ത്രി വീണാ ജോര്‍ജ്: പുരുഷന്‍മാര്‍ക്കും കാന്‍സര്‍ സ്‌ക്രീനിംഗ് സംവിധാനം  (5 hours ago)

കടയിൽ സാധനം വാങ്ങാനെത്തിയവർ കണ്ടത് മൃതദേഹങ്ങൾ; വ്യാപാരികളായ ദമ്പതികളെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തി; പ്രതിയെ കണ്ടവർ നടുങ്ങി  (6 hours ago)

ധൈര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും നിർഭയത്തിന്റെയും പ്രതീകമായ ആളുകൾ; വ്യോമസേനയുടെ ധീരയോദ്ധാക്കളെയും സൈനികരെയും കണ്ടു; വ്യോമസേന ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പ്രധാനമന്ത്രി  (6 hours ago)

അടിസക്കെ,മലയാളി നഴ്‌സുമാര്‍ക്ക് വമ്പൻ സർപ്രൈസ് ഞെട്ടിച്ച് ഷെയ്ഖ് ഹംദാന്‍..! GOLDEN VISA വരുന്നവഴി  (6 hours ago)

ദുബായി ഫ്ലാറ്റിൽ വിതുര സ്വദേശിനിയുടെ മൃതദേഹം..! കഴുത്തറത്ത നിലയിൽ 26 ക്കാരി കാമുകനെ AIRPORTലിട്ട് പൂട്ടി  (6 hours ago)

ദുബൈയില്‍ .യുവതി മരിച്ച നിലയില്‍ ...  (7 hours ago)

ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് ട്രംപ്...? പരോക്ഷമായി മറുപടി നല്‍കി മോദി...  (7 hours ago)

എട്ടാം ക്ലാസ്സ്‌ മുതല്‍ താൻ മരണത്തിനായി കാത്തിരിക്കുകയാണ്: ഇത്തവണ വിജയിക്കും! പാലായിൽ ജീവനൊടുക്കിയ നഴ്സിംഗ് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്...  (8 hours ago)

പവന് 120 രൂപയുടെ വര്‍ദ്ധനവ്  (8 hours ago)

Malayali Vartha Recommends