കടയിൽ സാധനം വാങ്ങാനെത്തിയവർ കണ്ടത് മൃതദേഹങ്ങൾ; വ്യാപാരികളായ ദമ്പതികളെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തി; പ്രതിയെ കണ്ടവർ നടുങ്ങി

വ്യാപാരികളായ ദമ്പതികളെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തി. സേലം ജഗീരമ്മ പാളയത്ത് ആണ് സംഭവം. വ്യാപാരികളായ ദമ്പതികളെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജഗീരമ്മ പാളയം സ്വദേശികളായ ഭാസ്കരൻ , ഭാര്യ ദിവ്യ എന്നിവരാണ് കൊല്ലപ്പെട്ടത്.
അതിഥിത്തൊഴിലാളി ബിഹാർ സ്വദേശി സുനിൽ കുമാറാണ് ശൂരമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ സുനിൽകുമാർ കയ്യിലുണ്ടായിരുന്ന ചുറ്റികകൊണ്ട് ദിവ്യയുടെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു . ദിവ്യയുടെ നിലവിളികേട്ട് എത്തിയ ഭാസ്കരനെയും തലയ്ക്കടിച്ചു വീഴ്ത്തി.
ഇരുവരും മരിക്കുന്നതു വരെ സുനിൽകുമാർ ഇവരുടെ തലയിൽ ചുറ്റികകൊണ്ട് അടിച്ചു എന്നാണ് പൊലീസ് പറയുന്നത് . ദിവ്യയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണമാല, വള, കമ്മൽ എന്നിവ കവർന്നു. കടയോടു ചേർന്നുള്ള വീടു കുത്തിത്തുറന്ന് അവിടെയുണ്ടായിരുന്ന ആഭരണങ്ങളും പ്രതി കവർന്നെടുത്തു.ഭാസ്കരന്റെയും ദിവ്യയുടെയും മൃതദേഹം കണ്ടത് കടയിൽ സാധനം വാങ്ങാനെത്തിയവരായിരുന്നു .
https://www.facebook.com/Malayalivartha