സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.... പവന് 1320 രൂപയുടെ കുറവ്

സ്വര്‍ണവിലയില്‍ ഇന്നുണ്ടായത് വന്‍ ഇടിവ്. ഒറ്റയടിക്ക് 1320 രൂപയാണ് പവന് കുറഞ്ഞത്. 71,040 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 72,360 ആയിരുന്നു. ഗ്രാമിന് 165 രൂപ കുറഞ്ഞ് 8880 രൂപയായി.
മേയ് എട്ടിന് ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വിലയായ 73,040 രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. പിന്നീട് തുടര്‍ച്ചയായി രണ്ട് ദിവസം വിലയിടിയുകയും അടുത്ത ദിവസം നേരിയ വര്‍ധനവുണ്ടാവുകയും ചെയ്തു.ഈ മാസമാദ്യം 70,200 രൂപയായിരുന്നു പവന്‍ വില.
ഏപ്രില്‍ 22ന് സര്‍വകാല റെക്കോഡായ 74,320ലായിരുന്നു പവന്‍ വില.
https://www.facebook.com/Malayalivartha