Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടിസക്കെ,മലയാളി നഴ്‌സുമാര്‍ക്ക് വമ്പൻ സർപ്രൈസ് ഞെട്ടിച്ച് ഷെയ്ഖ് ഹംദാന്‍..! GOLDEN VISA വരുന്നവഴി

13 MAY 2025 02:39 PM IST
മലയാളി വാര്‍ത്ത
ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാര്‍ക്ക് വലിയ ആദരവാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷം പകരാന്‍ മറ്റൊരു കാരണം കൂടി. നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം.
ദുബായ് ഹെല്‍ത്തില്‍ 15 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ചവര്‍ക്കാണ് വിസ ലഭിക്കുക. നഴ്സുമാര്‍ സമൂഹത്തിന് നല്‍കുന്ന വിലമതിക്കാനാകാത്ത സംഭാവനകളും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ വഹിച്ച നിര്‍ണായക പങ്കും പരിഗണിച്ചുകൊണ്ടാണ് തീരുമാനം.

ആരോഗ്യപരിരക്ഷാ സംവിധാനത്തില്‍ നഴ്സുമാരുടെ സ്ഥാനം മുന്‍പന്തിയിലാണെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. രോഗി പരിചരണത്തിനായുള്ള അവരുടെ ദൈനംദിന സമര്‍പ്പണത്തെയും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു.    

ദുബായ് അവരുടെ മികവിനെ വിലമതിക്കുകയും സമര്‍പ്പണത്തോടെ സേവിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് 12ന് ആചരിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. നിരവധി മലയാളി നഴ്സുമാര്‍ക്ക് പ്രഖ്യാപനം ഗുണകരമാകും. എമിറേറ്റിലെ ആരോഗ്യമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ നഴ്സുമാര്‍ വഹിക്കുന്ന പങ്ക് മുന്‍നിര്‍ത്തിയാണ് ഇവര്‍ക്കുള്ള ആദരം.

നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്ന മലയാളി സമൂഹത്തിന് ഏറെ ഗുണകരമാകും എന്നാണ് വിലയിരുത്തല്‍. യുഎഇയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം മലയാളികളാണ്. കുറച്ചു വര്‍ഷങ്ങളായി യുഎഇയില്‍ നിന്ന് യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് മലയാളി നഴ്സുമാര്‍ കുടിയേറുന്ന സാഹചര്യമുണ്ട്. ഗോള്‍ഡന്‍ വിസ നഴ്സുമാര്‍ക്ക് യുഎഇയില്‍ തന്നെ തുടരാനുള്ള ആകര്‍ഷണമാകും എന്നാണ് പ്രതീക്ഷ.

2019ലാണ് വിവിധ മേഖലകളിലെ പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി യുഎഇ ഗോള്‍ഡന്‍ വിസ അവതരിപ്പിച്ചത്. നിക്ഷേപകര്‍ അടക്കം വ്യത്യസ്ത തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേര്‍ക്ക് ദീര്‍ഘകാല വിസ ലഭിച്ചിട്ടുണ്ട്.                      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (18 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (54 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends