ദുബായി ഫ്ലാറ്റിൽ വിതുര സ്വദേശിനിയുടെ മൃതദേഹം..! കഴുത്തറത്ത നിലയിൽ 26 ക്കാരി കാമുകനെ AIRPORTലിട്ട് പൂട്ടി

മലയാളി യുവതിയെ ദുബായില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ(26)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന സുഹൃത്താണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
ദുബായ് കരാമയില്‍ ഈ മാസം 4 ന് ആയിരുന്നു സംഭവം. ദുബായിലെ ഒരു കമ്പനിയിൽ ജീവനക്കാരിയായിരുന്നു ആനി മോൾ. കൊലപാതകത്തിന്റെ കാരണവും കൂടുതല്‍ വിവരങ്ങളും പൊലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകൻ സലാം പാപ്പിനിശ്ശേരി, ഇന്‍കാസ് യൂത്ത് വിങ് ഭാരവാഹികള്‍ ദുബായ് ഘടകം എന്നിവര്‍ അറിയിച്ചു.
ശ്വാസകോശരോഗത്തെത്തുടർന്നു യുവാവ് ദുബായിൽ മരിച്ചു. കണ്ണൻദേവൻ കമ്പനി റീജനൽ ഓഫിസിലെ ഉദ്യോഗസ്ഥൻ മഹേഷ് തിയോഡോറിന്റെയും ഫ്രീഡയുടെയും (ടാറ്റാ ഹൈറേഞ്ച് ആശുപത്രി) മകൻ സാം മഹേഷ് (33) ആണു മരിച്ചത്.
പ്രവാസി ഇന്ത്യാക്കാരൻ അൽകോബാറിൽ അന്തരിച്ചു. തമിഴ്നാട് സ്വദേശിയായ സുന്ദർ രാമരാജൻ (54) ഹൃദയത്തിനും കിഡ്‌നിക്കുമുണ്ടായ തകരാറിനെ തുടർന്ന് ചികിത്സയിലിരിക്കെ അക്രബിയയിലെ കിങ് ഫഹദ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അൽകോബാറിലെ സൗദി പൗരന്റെ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
അൽകോബാർ കെഎംസിസി പ്രസിഡൻ്റ് ഇക്ബാൽ ആനമങ്ങാടും കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ ഹംസ നിലമ്പൂരും ചേർന്ന് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് (തിങ്കൾ) വൈകിട്ട് ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.
https://www.facebook.com/Malayalivartha