ഗുജറാത്തിന്റെ അന്താരാഷ്ട്ര അതിർത്തി ജില്ലയിൽ... ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് കേന്ദ്രസർക്കാർ, മുന്നോട്ടുവച്ച ബ്ളാക്ക് ഔട്ട് പ്രോട്ടോക്കോൾ പാലിക്കുന്നത്...

അതിർത്തി മേഖലകളിലെ സുരക്ഷ വിലയിരുത്താൻ ജമ്മുകശ്മീരിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. പാക് ഷെല്ലാക്രമണത്തിൽ അതിർത്തി ഗ്രാമങ്ങളിൽ ഉണ്ടായ നാശനഷ്ടം കണക്ക് കൂട്ടാൻ നടപടികൾ തുടങ്ങി. അതിനിടയിൽ പഹൽഗാം ഭീകരാക്രമണത്തിനുശേഷമുയർന്ന ഇന്ത്യ പാകിസ്ഥാൻ സംഘർഷം അതിർത്തി പ്രദേശങ്ങളെയും സാരമായി ബാധിച്ചിരുന്നു. ഗുജറാത്തിന്റെ അന്താരാഷ്ട്ര അതിർത്തി ജില്ലയായ ബനസ്‌കന്ദയിലെ ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ബ്ളാക്ക് ഔട്ട് പ്രോട്ടോക്കോൾ പാലിക്കുന്നത്.
പാകിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഗ്രാമവാസികൾ ഇപ്പോഴും പ്രോട്ടോക്കോളുകൾ പാലിക്കുകയാണ്.കല്യാണം പോലുള്ള ആഘോഷങ്ങളിൽ വെളിച്ചം ഒഴിവാക്കിയാണ് ബ്ളാക്ക് ഔട്ട് പാലിക്കുന്നത്. നിശബ്ദമായ വിവാഹഘോഷങ്ങളിൽ വെളിച്ചം തനിയെ പരക്കുന്നത് തടയാൻ സോളാർ പാനലുകൾ പോലും വിച്ഛേദിക്കുന്നു. പരമ്പരാഗത രീതികൾ ഒഴിവാക്കി സംഗീതമോ രാത്രികാല ആഘോഷങ്ങളോ വലിയ ആൾക്കൂട്ടങ്ങളോയില്ലാതെ വളരെ മിതമായ രീതിയിലാണ് പ്രദേശവാസികൾ വിവാഹം പോലുള്ള ആഘോഷങ്ങൾ നിലവിൽ നടത്തുന്നത്.
തെരുവ് വിളക്കുകളിൽ ചാക്കുകൾ കൊണ്ട് മൂടിയും വെളിച്ചം തടയുന്നുണ്ട്.'രാജ്യത്തിലെ നിലവിലെ സാഹചര്യം നമ്മൾ മനസിലാക്കുന്നു. നമ്മുടെ കടമകളും വ്യക്തമായി മനസിലാക്കുന്നു. രാത്രികാല ആഘോഷങ്ങൾ ഒഴിവാക്കാനാണ് ഗ്രാമവാസികൾ ഒന്നടങ്കം തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, ആഘോഷങ്ങളിൽ ബാൻഡ് മേളങ്ങളോ ഘോഷയാത്രകളോ ഡിജെയോ ഉണ്ടായിരിക്കില്ല. ഒഴിവാക്കാനാവാത്ത ആചാരങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക'-ഗ്രാമവാസിയായ ഒരാൾ വ്യക്തമാക്കി.
https://www.facebook.com/Malayalivartha