പുലര്‍ച്ചെ വൻ ഭൂചലനം..! 5.7 തീവ്രത തറനിരപ്പില്‍ വൻ പ്രകമ്പനം..! ജനങ്ങൾക്ക് മുന്നറിയിപ്പ്

ടിബറ്റില്‍ റിക്ടര്‍ സ്കെയിലില്‍ 5.7 മാഗ്നിറ്റ്യൂഡ് തീവ്രത വരുന്ന ഭൂചലനം. ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41നാണ് ഭൂചലനം അനുഭവപ്പെട്ടത്. ടിബറ്റിലാകെ ചലനം അനുഭവപ്പെട്ടപ്പോള്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് ടിബറ്റിനെ കുലുക്കി ഭൂചലനം അനുഭവപ്പെട്ടത്. ഭൂനിരപ്പില്‍ നിന്ന് 10 കീലോമീറ്റര്‍ താഴെയാണ് പ്രഭവ കേന്ദ്രം എന്ന് നാഷണല്‍ സെന്റര് ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇത്തരം ചലനങ്ങള്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധ്യതയുള്ളവയാണ്. തറനിരപ്പില്‍ നിന്ന് ഏറെ താഴെ സംഭവിക്കുന്ന ചലനങ്ങളേക്കാള്‍ ഊര്‍ജം ഇത്തരം ഷാലോ ഭൂചലനങ്ങള്‍ ഭൂനിരപ്പില്‍ സൃഷ്ടിക്കും. ഇത് നാശനഷ്ടങ്ങള്‍ക്ക് സാധാരണയായി സാധ്യത വര്‍ധിപ്പിക്കും. എങ്കിലും ടിബറ്റിലെ ഈ ചലനത്തില്‍ നാശനഷ്ടങ്ങളോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അധികൃതര്‍ ടിബറ്റിലെ സാഹചര്യം പരിശോധിച്ചുവരികയാണ്. തുടര്‍ ചലനങ്ങള്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളില്ല. ശക്തമായ ഭൂചലനങ്ങള്‍ പതിവായ ഇടമാണ് ടിബറ്റ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചലനങ്ങള്‍ ടിബറ്റില്‍ അനുഭവപ്പെട്ടിരുന്നു. മെയ് 9ന് പ്രാദേശിക സമയം രാത്രി 8.18ന് 3.7 തീവ്രതയുള്ള ചലനം ടിബറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ 23നാവട്ടെ റിക്ടര്‍ സ്കെയിലില്‍ 3.9, 3.6 തീവ്രതയുള്ള ഭൂചലനങ്ങളും ടിബറ്റില്‍ അനുഭവപ്പെട്ടു. ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്‌ചയിലായിരുന്നു ഈ രണ്ട് ചലനങ്ങളുടെയും പ്രഭവകേന്ദ്രം.
അതിതീവ്ര ഭൂചലനങ്ങളുടെ ചരിത്രമുള്ള ഇടമാണ് ടിബറ്റ്. ഭൂമിയില്‍ ഭൂകമ്പങ്ങള്‍ക്ക് ഏറ്റവും സാധ്യതയുള്ള ഇടങ്ങളിലൊന്നായ ഇന്ത്യ-യുറേഷന്‍ ടെക്റ്റോണിക് പ്ലേറ്റുകള്‍ക്ക് ഇടയിലാണ് ടിബറ്റിന്‍റെ സ്ഥാനം. ഇത് അതീവ ടിബറ്റ് പ്ലേറ്റിനെ അപകടകരമായ മേഖലയാക്കുന്നു. അതിനാല്‍തന്നെ ഭൂകമ്പങ്ങള്‍ ടിബറ്റില്‍ പതിവാണ്. നേപ്പാളിലും ഇതേ സമാന സാഹചര്യമാണുള്ളത്.
പാകിസ്ഥനിൽ വീണ്ടും ഭൂചലനമുണ്ടായി. 5 .7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 24 മണിക്കൂറിനിടയിൽ ഉണ്ടായ രണ്ടാമത്തെ ഭൂചലനമാണിത്. 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ഭൂചലനം ഉണ്ടായത്.
ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു.
പാകിസ്താനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര് ഫോര്‍ സീസ്‌മോളജി അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.44 നാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു.
ഭീകവാദത്തിന് പ്രോത്സാഹനം നല്‍കുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി കൊണ്ട് ഇരിക്കുമായാണ് സ്വന്തം ഭൂപ്രകൃതി പോലും വീണ്ടും
പാകിസ്താനിൽ ഭൂചലനം,ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ, നിരവധി പ്രധാന ഭൂകമ്പങ്ങൾ ഈ ഭൂകമ്പ സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു. തൽഫലമായി, പാകിസ്ഥാനിൽ ഭൂകമ്പങ്ങൾ ഇടയ്ക്കിടെ സംഭവിക്കുകയും വിനാശകരവുമാണ്. റിക്ടർ സ്കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് പാകിസ്താനിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.തിങ്കളാഴ്ച അഫ്ഗാനിസ്ഥാനിലും 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എൻസിഎസ് അറിയിച്ചു. തുടർചലനങ്ങൾക്ക് സാധ്യത കൂടുതലാണ്. ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ ആഴത്തിലുള്ള ഭൂകമ്പങ്ങളേക്കാൾ അപകടകരമാണ്, കാരണം അവ ഭൂമിയുടെ ഉപരിതലത്തോട് അടുക്കുമ്പോൾ കൂടുതൽ ഊർജ്ജം പുറത്തുവിടുകയും ശക്തമായ ഭൂചലനത്തിന് കാരണമാവുകയും ചെയ്യും.2024-ൽ പാകിസ്ഥാനിൽ നിരവധി ഭൂകമ്പങ്ങളാണ് റിപ്പോർട് ചെയ്തത് . റിക്ടർ സ്കെയിലിൽ 1.5 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള
ഏകദേശം 167 ഭൂകമ്പങ്ങൾ രേഖപ്പെടുത്തി. ഈ ഭൂകമ്പങ്ങൾ നേരിയതോ മിതമായതോ ആയിരുന്നു. ഖൈബർ പഖ്തൂൺഖ്വ, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ, ബലൂചിസ്ഥാൻ എന്നിവയുൾപ്പെടെ വടക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് ഭൂകമ്പ പ്രവർത്തനങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചത്. സെപ്റ്റംബറിൽ ഇസ്ലാമാബാദിനെയും പഞ്ചാബ്, കെപി എന്നിവയുടെ ചില ഭാഗങ്ങളെയും ബാധിച്ച 5.7 തീവ്രതയുള്ള ഭൂകമ്പവും പെഷവാറിലും പരിസര പ്രദേശങ്ങളിലും നവംബറിൽ ഉണ്ടായ 5.2 തീവ്രതയുള്ള ഭൂകമ്പവും ശക്തമായ ഭൂകമ്പങ്ങളിൽ ഉൾപ്പെടുന്നു.
2023 മാർച്ചിൽ ബദക്ഷാനിൽ ഉണ്ടായ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഒരു സുപ്രധാന സംഭവമായിരുന്നു, അന്ന് വടക്കൻ പാകിസ്ഥാനിൽ ഭൂചലനം അനുഭവപ്പെട്ടു, ഖൈബർ പഖ്തൂൺഖ്വ, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായി.
പാകിസ്ഥാൻ ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്, ഇത് ആഗോളതലത്തിൽ ഏറ്റവും ഭൂകമ്പപരമായി സജീവമായ പ്രദേശങ്ങളിലൊന്നായി മാറുന്നു. ഈ പ്ലേറ്റുകളുടെ തുടർച്ചയായ കൂട്ടിയിടി ചാമൻ ഫോൾട്ട്, മക്രാൻ സബ്ഡക്ഷൻ സോൺ, ഹിന്ദു കുഷ് മേഖല എന്നിവയുൾപ്പെടെ നിരവധി പ്രധാന ഫോൾട്ട് ലൈനുകൾക്ക് കാരണമായി.അതുകൊണ്ടാണ് ആവർത്തിച്ചുള്ള ഭൂകമ്പങ്ങൾ അവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് .
https://www.facebook.com/Malayalivartha