ധൈര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും നിർഭയത്തിന്റെയും പ്രതീകമായ ആളുകൾ; വ്യോമസേനയുടെ ധീരയോദ്ധാക്കളെയും സൈനികരെയും കണ്ടു; വ്യോമസേന ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പ്രധാനമന്ത്രി

വ്യോമസേന ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പ്രധാനമന്ത്രി. സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു. വ്യോമസൈനികരെ ജലന്ധറിനടുത്തുള്ള ആദംപുർ വിമാനത്താവളത്തിൽ എത്തിയാണ് അദ്ദേഹം സന്ദർശിച്ചത്. സൈനികരുമായി പ്രധാനമന്ത്രി സംസാരിച്ചു . ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സൈനികര്‍ക്ക് നന്ദി അറിയിച്ചിരുന്നു.
ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങൾ അവസാനിച്ചതിന് പിന്നാലെയാണ് സൈനികർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചത് . സൈനികരെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. “വ്യോമസേനയുടെ ധീരയോദ്ധാക്കളെയും സൈനികരെയും കണ്ടു. ധൈര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും നിർഭയത്തിന്റെയും പ്രതീകമായ ആളുകളോടൊപ്പം സമയം ചെലവിടാൻ കഴിഞ്ഞത് നവ്യമായ അനുഭവമായിരുന്നു. രാജ്യസുരക്ഷയ്‌ക്കായി സായുധസേന ചെയ്യുന്ന എല്ലാത്തിനും ഭാരതം എന്നും കടപ്പെട്ടിരിക്കുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
https://www.facebook.com/Malayalivartha