സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ദ്ധനവ്...

സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്. പവന് ഇന്ന് 120 രൂപ കൂടി. 70,120 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 70,000 രൂപയായിരുന്നു പവന്. കഴിഞ്ഞ ദിവസം 2,000ത്തിലധികം രൂപയാണ് ഒറ്റയടിക്ക് പവന് കുറഞ്ഞത്.
ഇന്നലെ പകല്‍ പവന് 1,320 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും 1,040 രൂപ കുറഞ്ഞിരുന്നു. 72,000ത്തിലായിരുന്ന വില 70,000ത്തിലേക്ക് കൂപ്പുകുത്തി. തുടര്‍ന്നാണ് ഇന്ന് നേരിയ വര്‍ദ്ധനവുണ്ടായത്.
ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,765 ആയി. കഴിഞ്ഞ മാസം 22ന് പവന്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. 74,320 രൂപയിലായിരുന്നു അന്ന് സ്വര്‍ണവ്യാപാരം നടന്നത്.
https://www.facebook.com/Malayalivartha