പശ്ചിമബംഗാളില്‍ അജ്ഞാതര്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി....സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ്

പശ്ചിമബംഗാളില്‍ അജ്ഞാതര്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. പൂര്‍വ്വ ബര്‍ദ്ധമാനിലെ ശക്തിഗഡില്‍ വച്ച് ബിജെപി നേതാവ് രാജു ത്സായെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്.
അന്വേഷണം ആരംഭിച്ചതായി എസ് പി വ്യക്തമാക്കി. നിലവിലെ സംഘര്‍ഷവുമായി ഈ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിഹാറില്‍ 45 ഉം, ബംഗാളില്‍ 38 പേരും അറസ്റ്റിലായിട്ടുണ്ട്.
കൊല്‍ക്കത്തയിലേക്കുള്ള യാത്രാമധ്യേ ശക്തിഗഢ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മധുരപലഹാരക്കടയ്ക്ക് പുറത്ത് വെച്ചാണ് ആക്രമണമുണ്ടായത്. കടയ്ക്ക് പുറത്ത് രാജു ഝാ തന്റെ എസ്യുവിയില്‍ ഇരിക്കുന്ന സമയത്ത് മറ്റൊരു കാറിലെത്തിയ പ്രതികള്‍ കാറ് തല്ലിത്തകര്‍ക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.
ഇവരിലൊരാള്‍ നിരവധി റൗണ്ട് വെടിയുതിര്‍ത്തതായാണ് പൊലീസ് അറിയിക്കുന്നത്. ഝാ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha