ബി.ജെ.പി.യില്‍ ചേരണമെന്ന ആവശ്യവുമായി സമീപിച്ചിരുന്നു: ശശി തരൂര്‍

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെ ഐക്യരാഷ്ട്രസഭയില്‍ നിന്ന് വിരമിച്ചശേഷവും തങ്ങള്‍ക്കൊപ്പം ചേരണമെന്നാവശ്യവുമായി ബി.ജെ.പി.യും ഇടതുപക്ഷവും സമീപിച്ചിരുന്നതായും ശരിയായ പാര്‍ട്ടിയിലാണ് ഒടുവില്‍ എത്തിച്ചേര്‍ന്നതെന്നും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ ചടങ്ങില്‍ തരൂര്‍ പറഞ്ഞു.
\'എ.ബി. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്തെ ഒരു കേന്ദ്രമന്ത്രിയാണ് ബി.ജെ.പി.യില്‍ ചേരണമെന്ന ആവശ്യവുമായി സമീപിച്ചത്. ന്യൂയോര്‍ക്കിലെ തന്റെ ഓഫീസിലാണ് ക്ഷണവുമായി അദ്ദേഹം എത്തിയത്. തിരുവനന്തപുരത്തുവെച്ച് ഒരു ഇടതുപക്ഷ നേതാവും സമീപിച്ചു. കോണ്‍ഗ്രസ്സില്‍നിന്നും ക്ഷണം വന്നു\' തരൂര്‍ കൂട്ടിചേര്‍ത്തു. ആര്‍ക്കുവേണ്ടിയാണ് ഇന്ത്യ തിളങ്ങുന്നെന്നു പറയുന്നവര്‍, ഇന്ത്യ തിളങ്ങുന്നതെന്ന് പറയുന്നില്ല. മറ്റു ചിലര്‍ പറയുന്നത് പാവപ്പെട്ടവര്‍ക്കുവേണ്ടിയാണെന്നാണ്. എന്നാല്‍ ഇവര്‍ പുരോഗമനപരമായ പരിഷ്‌കാരങ്ങളെയും രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാകുന്ന നയങ്ങളെയും എതിര്‍ക്കുന്നു തരൂര്‍ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























