ദാവൂദിന്റെ കാര്‍ ഹിന്ദുമഹാസഭ നേതാവ് ലേലത്തില്‍ പിടിച്ചത് എന്തിനെന്നോ?

മുംബൈ സ്‌ഫോടനക്കേസ് മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രഹിമിന്റെ കാര്‍ ഹിന്ദുമഹാസഭ നേതാവ് സ്വാമി ചിക്രപാണി ലേലത്തില്‍ പിടിച്ചത് എന്തിനെന്നോ?. വേറെ ഒന്നിനുമല്ല കത്തിച്ച്ു കളയാന്‍... ലേലത്തില്‍ പിടിച്ച കാര്‍ കത്തിച്ചു കളയുമെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചിക്രപാണി പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി കത്തിച്ച് കളയാനായിരുന്ു കാര്‍ സ്വന്തമാക്കിയതെന്നും അങ്ങനെ ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.ദാവൂദിന്റെ എംഎച്ച് 04 എ എക്‌സ് 3676 രജിസ്‌ട്രേഷനിലുള്ള പച്ച ഹ്യുണ്ടായി അക്‌സെന്റ് കാറാണ് സ്വാമി ലേലത്തില്‍ പിടിച്ചത്. 320,000 രൂപ നല്‍കിയാണ് കാര്‍ ലേലത്തില്‍ സ്വന്തമാക്കിയത്.
1993 മുംബൈ സ്‌ഫോടനക്കേസ് പ്രതിയും അധോലോക രാജാവുമായ ദാവൂദ് ഇബ്രാഹിമിനെ തിരികെ ഇന്ത്യയിലെത്തിക്കുമെന്നു സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയുടെ ഉറപ്പ്. ആജ് തക് ടിവി സംഘടിപ്പിച്ച പരിപാടിയിലാണ് മുംബൈ സ്‌ഫോടനങ്ങളുടെ ബുദ്ധികേന്ദ്രമായ ദാവൂദിനെ ഇന്ത്യയിലെത്തിക്കുന്നെ് അനില്‍ സിന്‍ഹ ഉറപ്പ് നല്‍കിയത്. ഇതിനായി സിബിഐ നിരന്തര പരിശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലാണ് ഒളിവില്‍ കഴിയുന്നതെന്നാണ് ഇന്ത്യയിലെ വിവിധ അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഒളിവിലായിരുന്ന മറ്റൊരു അധോലോക രാജാവ് ഛോട്ടാ രാജന്‍ അടുത്തിടെ ഇന്തോനേഷ്യയില്‍ അറസ്റ്റിലായിരുന്നു. പിന്നീട് ഇയാളെ ഇന്ത്യയിലെത്തിച്ചു. ഛോട്ടാ രാജന്‍ കീഴടങ്ങുകയായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ സിബിഐ ഡയറക്ടര്‍ തള്ളി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























