അതിശൈത്യം: ഉത്തരേന്ത്യ വീണ്ടും വിറച്ച് തുടങ്ങി, താപനില മൈനസ് ഡിഗ്രിയിലേക്ക്

തണുത്തുവിറച്ചാണ് ഡല്‍ഹി തിങ്കളാഴ്ച പുലര്‍ന്നത്. പ്രഭാതത്തില്‍ 6.8 ഡിഗ്രിയായിരുന്നു താപനില. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 11.5 ഡിഗ്രിയില്‍ നിന്നും അഞ്ച് ഡിഗ്രി ചൂട് കുറഞ്ഞു. വരും ദിവസങ്ങളില്‍ തണുപ്പ് രണ്ടു ഡിഗ്രി കൂടി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞു. ജമ്മു കശ്മീര്‍ മേഖലയായ ലെ യിലാണ് ഈ സീസണിലെ ഇതുവരെയുള്ളതില്‍ ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. മൈനസ് 12 ഡിഗ്രിയായിരുന്നു താപനില. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവിടെ 4.6 ആയിരുന്നു ചൂട്.
മഴയ്ക്കും ചെറിയ ചൂടിനും പിന്നാലെ ഉത്തരേന്ത്യ തണുപ്പിലേക്ക് നീങ്ങുന്നു. വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും അതിശൈത്യരാവ് കഴിഞ്ഞു പോയപ്പോള്‍ മിക്കയിടത്തും രേഖപ്പെടുത്തിയത് മൈനസ് ഡിഗ്രി താപനില. ഹിമാചല്‍ പ്രദേശിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഹിമപാതവുമുണ്ടായി.
ശ്രീനഗറില്‍ താപനില മൈനസ് ഡിഗ്രിയില്‍ വീണ്ടും താഴുകയാണ്. കഴിഞ്ഞ ദിവസം മൈനസ് ആറ് ഡിഗ്രി രേഖപ്പെടുത്തിയ ചൂട് ഒരു ദിവസം കഴിഞ്ഞപ്പോള്‍ മൈനസ് എട്ട് ഡിഗ്രിയായി കുറഞ്ഞു. ഹിമാചല്‍ പ്രദേശിലെ ഉയര്‍ന്ന ഭാഗങ്ങളിലും ഹൈറേഞ്ച് മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി. താഴ്‌വാരങ്ങള്‍ മൂടല്‍ മഞ്ഞിനാല്‍ മറഞ്ഞു കിടക്കുകയാണ്. ലാഹൗള്‍, സ്പിതി ജില്ലകളിലാണ് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൈനസ് 4.6 ഡിഗ്രി. മണാലി, കല്‍പ്പാ എന്നിവിടങ്ങളില്‍ മൈനസ് മൂന്നും മൈനസ് 2.2 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ചൂട്.
ഷിംലയില്‍ അതിശക്തമായ ശീതക്കാറ്റും അനുഭവപ്പെടുന്നുണ്ട്. ഇവിടെ താപനില 8.8 ഡിഗ്രിയായത് മുതല്‍ വീട്ടുകാരെല്ലാം മുറിക്കുള്ളില്‍ അടച്ചിട്ട് ഇരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളും കുളിരണിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇവിടുത്തെ ഏറ്റവും തണുപ്പന്‍ പ്രദേശങ്ങളില്‍ ചൂട് വെറും 2.5 ഡിഗ്രി സെല്‍ഷ്യസായി. ഹരിയാനയിലെ നര്‍നൗളില്‍ താപനില 4.5 ഡിഗ്രിയയാത് ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. അമൃത്സറില്‍ താപനില രാത്രിയില്‍ 6 ഡിഗ്രിയായിരുന്നു. ലുധിയാനയില്‍ രേഖപ്പെടുത്തിയത് 6.8 ഡിഗ്രി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























