പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായേയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും വധിക്കും ..! ഡൽഹി പൊലീസിന് വന്ന ആ രണ്ടു കോളുകൾ; അന്വേഷണം ശക്തമാക്കി പോലീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ജീവന് ഭീഷണിയായി ആ വെല്ലുവിളി. വധിക്കുമെന്ന് സന്ദേശം വന്നിരിക്കുകയാണ്. ഇത്തരത്തിൽ രണ്ട് കോളുകൾ ഡൽഹി പൊലീസിന് വന്നു. വിളിച്ച വ്യക്തിയെ പിടികൂടാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രത്യേക സംഘത്തെ രൂപീകരിച്ചു . വിളിച്ചയാളുടെ കുടുംബവുമായി പൊലീസ് ബന്ധപ്പെടുകയും ചെയ്തു . ഇയാൾ മദ്യപാനിയാണെന്നും നിലവിൽ വീട്ടിലില്ലെന്നും പൊലീസ് കണ്ടെത്തി.
അതേസമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം തുടരുകയാണ്. അമേരിക്കൻ മണ്ണിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി ചില നിർണായക കാര്യങ്ങൾ ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുകയാണ്. അമേരിക്കൻ മാധ്യമ പ്രവർത്തകയുടെ ഒരു നിർണായക ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ഇഅദ്ദേഹം. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യം എന്നവകാശപ്പെടുന്ന ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നെന്നും എതിരാളികൾ നിശ്ശബ്ദരാക്കപ്പെടുന്നെന്നും പരാതി ഉയരുന്നല്ലോ എന്നായിരുന്നു യുഎസ് മാധ്യമപ്രവർത്തകയുടെ ചോദ്യം.
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നുവെന്ന് ആരോപണമുണ്ടല്ലോ എന്ന ആ ചോദ്യത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നൽകിയ മറുപടി ഇങ്ങനെയായിരുന്നു;- ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎ ആണ്. ഇന്ത്യയുടെ സിരകളിലൂടെയാണ് അത് ഒഴുകുന്നത്. ഒരു വിവേചനത്തിനും ഇന്ത്യയിൽ സ്ഥാനമില്ല . ജാതി, മതം, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കി ഒരു വിവേചനവും ഇന്ത്യയിൽ ഇല്ല. മാനുഷിക മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാത്ത ഒരു രാജ്യവും ജനാധിപത്യം എന്ന വിശേഷണത്തിന് അർഹരല്ല, എന്നും ഇന്ത്യൻ പ്രധാനമന്ത്രി തുറന്നടിച്ചു.
https://www.facebook.com/Malayalivartha

























