Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ

15 JUNE 2026 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. മാമൂട് ഗോകുലത്തിൽ ഹരികുമാറിന്റെയും ശ്രീലതയുടെയും മകൻ എച്ച്.അരുൺ (24) ആണ് മരിച്ചത്. ശ്രീപെരുംപുദൂരിലെ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനിയറായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30-ന് ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ തണ്ടളം ലുഷാലെ കട്ട് റോഡിൽവെച്ചാണ് അപകടം സംഭവിച്ചത്. ചെന്നൈ അപ്പോളൊ ആശുപത്രിയിൽ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ മകന്റെ അവയവങ്ങൾ ദാനംചെയ്യാനായി ഹരികുമാറും ശ്രീലതയും അനുമതി നൽകി. അരുണിന്റെ അവയവദാനത്തിലൂടെ പത്തുപേർക്കാണ് പുതുജീവൻ ലഭിച്ചത്. അരുണിന്റെ രണ്ടു വൃക്കകളും രണ്ടു കണ്ണുകളും ഹൃദയവാൽവുകളും കരളും ശ്വാസകോശവും കുടലും ചർമവുമാണ് ദാനംചെയ്തത്.

കൊട്ടിയം എസ്.എൻ. പോളിടെക്‌നിക് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടിയ അരുണിന് കാമ്പസ് സെലക്‌ഷൻ ലഭിച്ചിരുന്നു. ആദ്യ കമ്പനി വിട്ടശേഷം ശ്രീപെരുംപുദൂരിലെ വാഹനങ്ങളുടെ സ്‌പെയർ പാർട്ടുകളുണ്ടാക്കുന്ന എച്ച്.എൽ. ക്ലെമോവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജോലിനേടി.

ബുധനാഴ്ച രാത്രി ജോലികഴിഞ്ഞ് സുഹൃത്തിന്റെ ബൈക്കിൽ താമസസ്ഥലത്തേക്ക് പോകവേയായിരുന്നു അപകടം സംഭവിച്ചത്. കമ്പനി ബസിൽ പിന്നാലെയെത്തിയ സഹപ്രവർത്തകരാണ് താമസസ്ഥലത്തിന് 200 മീറ്റർ അകലെ റോഡിൽ പരിക്കേറ്റനിലയിൽ അരുണിനെ കണ്ടത്. ആംബുലൻസ് എത്തുമ്പോഴേക്കും അരുൺ തലയ്ക്കു പിന്നിൽ പരിക്കേറ്റ് 15 മിനിറ്റോളം റോഡിൽ കിടക്കുകയായിരുന്നു. സഹപ്രവർത്തകർ സമീപത്തെ സ്വകാര്യ മെഡിക്കൽ കോേളജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

വ്യാഴാഴ്ച വൈകുന്നേരം നാലോടെ ആശുപത്രിയിലെത്തിയ കുടുംബാംഗങ്ങൾ അരുണിനെ ഇവിടെനിന്ന് ചെെന്നെ അപ്പോളൊ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കേ, ശനിയാഴ്ച അധികൃതർ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ഇവിടെനിന്ന് വെന്റിലേറ്റർ സഹായത്തോടെ ചെെന്നെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

കുടുംബാംഗങ്ങളുടെ സമ്മതം ലഭിച്ചതോടെ ജനറൽ ആശുപത്രിയിൽ അവയവദാനത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലാണ് അരുണിന്റെ അവയവങ്ങൾ 10 പേരിൽ മാറ്റിവച്ചത്. അവയവങ്ങൾ സ്വീകരിച്ചവരുടെ വിവരങ്ങൾ പിന്നീട് കുടുംബാംഗങ്ങൾക്ക് ലഭ്യമാക്കും.

അരുണിന്റെ അച്ഛൻ ഹരികുമാർ ഇലക്‌ട്രീഷ്യനാണ്. അഖിൽ (ദുബായ്) സഹോദരനാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് മാമൂട്ടിലെ വീട്ടുവളപ്പിൽ നടക്കും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (8 minutes ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (13 minutes ago)

നാളെ മുതൽ മഴ ശക്തമാകും,  (15 minutes ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (30 minutes ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (1 hour ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (1 hour ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (2 hours ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (4 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (4 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (4 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

Malayali Vartha Recommends